Saturday, March 14, 2026 Last Updated 51 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.37 PM

അമ്പയര്‍ ബംഗ്ലാദേശുകാരന്‍

വഡോദര: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ഏകദിന ക്രിക്കറ്റ്‌ മത്സരം നിയന്ത്രിക്കാന്‍ ബംഗ്ലാദേശുകാരനായ അമ്പയര്‍.
ബംഗ്ലാദേശുകാരനായ ഷറഫുള്ളയാണ്‌ ടിവി അമ്പയര്‍. ധാക്ക സ്വദേശിയായ ഷറഫുള്ള 32 ടെസ്‌റ്റുകളിലും 118 ഏകദിനങ്ങളും 75 ട്വന്റി20 കളും നിയന്ത്രിച്ചു. വനിതകളുടെ 17 ഏകദിനങ്ങളും 28 ട്വന്റി20 കളും നിയന്ത്രിക്കാനായി. ഓസ്‌ട്രേലിയയും വെസ്‌റ്റിന്‍ഡീസും തമ്മില്‍ നടന്ന ബ്രിസ്‌ബെന്‍ ടെസ്‌റ്റിലാണ്‌ ആദ്യമായി നിഷ്‌പക്ഷ അമ്പയറായത്‌. ഇടംകൈയന്‍ സ്‌പിന്നറായ ഷറഫുള്ള 1994 ലെ ഐ.സി.സി. ട്രോഫിയില്‍ കളിച്ചു.
2007 ലാണ്‌ ആദ്യമായി ആഭ്യന്തര ക്രിക്കറ്റില്‍ മത്സരം നിയന്ത്രിച്ചത്‌. 2010 ല്‍ ആദ്യ രാജ്യാന്തരവും നിയന്ത്രിച്ചു. 2024 ല്‍ എലൈറ്റ്‌ പാനലിലും ഇടംപിടിച്ചു. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന്‌ ടീമിനെ അയക്കില്ലെന്ന നിലപാട്‌ ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തുടരുന്നതിനിടെയാണ്‌ ഷറഫുള്ള അമ്പയറാകുന്നത്‌.

Ads by Google
Sunday 11 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW