Saturday, March 14, 2026 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.37 PM

ഫൈനലില്‍ വീണു

ചെന്നൈ: ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന 75-ാമത്‌ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതകളില്‍ കേരളം റണ്ണര്‍ അപ്പായി. ഇന്ത്യന്‍ റെയില്‍വേസ്‌ ഫൈനലില്‍ 75-66 എന്ന സ്‌കോറിനാണു കേരളത്തെ തോല്‍പ്പിച്ചത്‌്.
റെയില്‍വേസിനായി കെ.ബി. ഹര്‍ഷിത 23 പോയിന്റും പുഷ്‌പ സെന്തില്‍ കുമാര്‍ 22 പോയിന്റും ദര്‍ശിനി 10 പോയിന്റും നേടി. കേരളത്തിന്റെ ആര്‍. ശ്രീകല 26 പോയിന്റുമായി ടോപ്‌ സ്‌കോററായി. കവിതാ ജോസ്‌ (22), സൂസന്‍ ഫ്‌ളോറന്റീന (10) എന്നിവരുടെ പോരട്ടവും ടീമിനെ കിരീടത്തിലെത്തിച്ചില്ല. ഒന്നാം പാദത്തില്‍ കേരളം (17-21) പിന്നിലായിരുന്നു. രണ്ടാം പാദത്തില്‍ ശക്‌തമായി തിരിച്ചുവന്നു. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 42-34 നു മുന്നിലെത്തി. പുരുഷന്‍മാരില്‍ തെലങ്കാനയെ (78-53) തോല്‍പ്പിച്ച്‌ കേരളം ഏഴാം സ്‌ഥാനത്തു ഫിനിഷ്‌ ചെയ്‌തു.

Ads by Google
Sunday 11 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW