Saturday, March 14, 2026 Last Updated 41 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.37 PM

അദാനി റോയല്‍സ്‌ കപ്പ്‌ സ്‌ട്രൈക്കേഴ്‌സിന്‌

തിരുവനന്തപുരം: അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രണ്ടാമത്‌ അദാനി റോയല്‍സ്‌ കപ്പ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ സ്‌ട്രൈക്കേഴ്‌സ് പള്ളിത്തെരുവ്‌ ജേതാക്കളായി. കോവളം വാഴമുട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന ആവേശകരമായ ഫൈനലില്‍ എം.സി.സി പള്ളിത്തെരുവിനെ 10 വിക്കറ്റിന്‌ തകര്‍ത്താണ്‌ സ്‌ട്രൈക്കേഴ്‌സ് കിരീടം നേടിയത്‌. 20 പന്തില്‍ 42 റണ്ണെടുത്ത ഓപ്പണര്‍ സനോഫറിന്റെ വെടിക്കെട്ട്‌ ബാറ്റിങാണ്‌ ടീമിന്‌ അനായാസ ജയം സമ്മാനിച്ചത്‌. മാന്‍ ഓഫ്‌ ദി മാച്ച്‌, മാന്‍ ഓഫ്‌ ദി സീരിയസ്‌ പുരസ്‌കാരങ്ങള്‍ സനോഫര്‍ സ്വന്തമാക്കി. സ്‌ട്രൈക്കേഴ്‌സ് പള്ളിത്തെരുവിന്റെ സിദ്ദിഖാണ്‌ മികച്ച ബൗളര്‍. ഫൈനലില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത എം.സി.സി പള്ളിത്തെരുവ്‌ നിശ്‌ചിത അഞ്ച്‌ ഓവറില്‍ മൂന്ന്‌ വിക്കറ്റിന്‌ 50 റണ്ണെടുത്തു. സ്‌ട്രൈക്കേഴ്‌സ് പള്ളിത്തെരുവ്‌ 3.4 ഓവറില്‍ ലക്ഷ്യം കണ്ടു. തീരദേശ മേഖലയിലെ കായിക പ്രതിഭകളെ കണ്ടെത്താന്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ 16 ടീമുകളാണ്‌ പങ്കെടുത്തത്‌.

Ads by Google
Sunday 11 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW