-->
വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് പുറത്തായി.
ബി.സി.എ. സ്‌റ്റേഡിയത്തില്‍ ശനിയാഴ്‌ച നടന്ന പരിശീലന സെഷനില്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്തിന് പരുക്കേറ്റത്. ത്രോഡൗണ്‍ സ്‌പെഷ്യലിസ്‌റ്റിന്റെ പന്ത് വയറിന്റെ വലതു ഭാഗത്തു കൊണ്ടാണു താരത്തിനു പരുക്കേറ്റത്‌്. ധ്രുവ് ജൂറലിനെയാണ് പകരക്കാരനായി പ്രഖ്യാപിച്ചത്. ബി.സി.സി.ഐ. സെക്രട്ടറി ദേവ്‌ജിത് സൈക്യ വാര്‍ത്താക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്‌്്.
ജുറല്‍ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. പരിശോധനയില്‍ പന്തിന്റെ പേശിക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്‌തമായതോടെയാണു പരമ്പരയില്‍നിന്ന് പുറത്തായത്. വേദനകൊണ്ട് പുളഞ്ഞ ഋഷഭ് പന്ത് ബാറ്റിങ് പരിശീലനം നടത്താതെ കയറിപ്പോയി. സപ്പോര്‍ട്ട് സ്‌റ്റാഫ് പ്രാഥമിക ചികിത്സ നല്‍കിയിരുന്നെങ്കിലും പരിശീലനം തുടരാനായില്ല.