-->
കോഴിക്കോട്: ഒന്‍പതാമത് കല്യാണ്‍ കേന്ദ്ര ദക്ഷിണേന്ത്യന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് മാനാഞ്ചിറ മൈതാനിയില്‍ ആരംഭിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്‌ടര്‍ ഡോ കെ.പി മനോജ് ഉദ്‌ഘാടനം ചെയ്‌തു. ബാസ്‌കറ്റ്‌ബോള്‍ ലവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. ജയന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോസ് സെബാസ്‌റ്റിന്‍, സെക്രട്ടറി ജോണ്‍സണ്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു. ആദ്യ മല്‍സരത്തില്‍ സെന്റ് ജോസഫ് സ് എച്ച്.എസ്.എസ്. പുളിങ്കുന്ന് ഭവന്‍സ് ചേവായൂരിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 45-23. രണ്ടാമത്തെ മല്‍സരത്തില്‍ ലിറ്റില്‍ ഫ്‌ളവര്‍ കൊരട്ടി സില്‍വര്‍ ഹില്‍സ് കോഴിക്കോടിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 70-45.