Thursday, March 12, 2026 Last Updated 17 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.34 PM

കശ്‌മീരില്‍ പാക്‌ ഡ്രോണുകള്‍ തടഞ്ഞു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയ്‌ക്ക്‌ സമീപമുള്ള നൗഷേറ സെക്‌ടറില്‍ പാകിസ്‌താന്‍ ഡ്രോണുകളെ തടഞ്ഞ്‌ ഇന്ത്യ. ഇന്നലെ വൈകിട്ടാണ്‌ അതിര്‍ത്തി കടന്ന്‌ ഡ്രോണുകളെത്തിയത്‌. അവയില്‍ ചിലതിനെ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടു.
ആയുധങ്ങളോ മയക്കുമരുന്നോ കടത്താനാകും ഡ്രോണുകള്‍ ഉപയോഗിച്ചതെന്നാണു സൂചന. അവ കണ്ടെത്താന്‍ സൈന്യം ആ മേഖല പരിശോധിച്ചു വരികയാണ്‌. ശനിയാഴ്‌ച, പാകിസ്‌താന്‍ അധിനിവേശ കശ്‌മീരിന്റെ ഭാഗത്ത്‌ നിന്ന്‌ വന്ന ഒരു ഡ്രോണില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചാണ്‌ ഡ്രോണുകളെ നേരിട്ടതെന്ന്‌ സൈന്യം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത്‌ ഇന്ത്യ നിരവധി പാകിസ്‌താന്‍ ഡ്രോണുകള്‍ ഇന്ത്യ വെടിവച്ചിട്ടിരുന്നു. അതിനുശേഷം ഡ്രോണ്‍ സാന്നിധ്യം ഗണ്യമായി കുറഞ്ഞിരുന്നു. ഇന്നലെ മാത്രം കുറഞ്ഞത്‌ അഞ്ച്‌ പാകിസ്‌താന്‍ ഡ്രോണുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി.

Ads by Google
Sunday 11 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW