-->
മുംബൈ: തന്നെയും കുടുംബാംഗങ്ങളെയും വീട്ടില്‍കെട്ടിയിട്ട ശേഷം കവര്‍ച്ച നടത്തിയതായി മുന്‍ ഐ.എ.എസ.് പ്ര?ബേഷണര്‍ പൂജ ഖേഡ്‌കര്‍. വീട്ടുജോലിക്കാരന്‍ തന്നെയും മാതാപിതാക്കളെയും മയക്കുമരുന്ന് നല്‍കി അവശരാക്കിയ ശേഷം വിലപിടിപ്പുള്ള വസ്‌തുക്കളുമായി കടന്നുകളഞ്ഞതായി അവര്‍ ആരോപിച്ചു.
ശനിയാഴ്‌ച രാത്രി വൈകി ബാനര്‍ റോഡിലുള്ള കുടുംബത്തിന്റെ ബംഗ്ലാവിലാണു സംഭവം. അടുത്തിടെ ജോലിക്ക് കയറിയ, നേപ്പാള്‍ സ്വദേശിയായ വീട്ടുജോലിക്കാരന്‍ ഭക്ഷണം വഴിയോ പാനീയങ്ങള്‍ വഴിയോ മയക്കുമരുന്ന് നല്‍കി തന്നെയും മാതാപിതാക്കളായ ദിലീപ്, മനോരമ ഖേഡ്‌കര്‍ എന്നിവരെയും അബോധാവസ്‌ഥയിലാക്കിയതായി അവര്‍ ആരോപിച്ചു.
തുടര്‍ന്ന് പ്രതി അവരെ കെട്ടിയിട്ട് മൊബൈല്‍ ഫോണുകളും മറ്റ് വിലപ്പെട്ട വസ്‌തുക്കളുമായി കടന്നുകളഞ്ഞു. പിന്നീട് സ്വയം കെട്ടഴിച്ച് മറ്റൊരൂ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
സംഭവം വാക്കാലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതുവരെ രേഖാമൂലമുള്ള പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
വ്യാജരേഖകള്‍ ഉപയോഗിച്ച് സിവില്‍ സര്‍വീസില്‍ കയറിപ്പറ്റിയതിനു നേരത്തെ പൂജയ്‌ക്കെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം, നവി മുംബൈയില്‍ ഒരു ലോറി ൈഡ്രവറെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തില്‍ ദിലീപ്, മനോരമ ഖേഡ്‌കര്‍ എന്നിവര്‍ക്കെതിരേ പോലീസ് ഒരു കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.