Wednesday, March 11, 2026 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.34 PM

ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നില്ലെന്ന്‌ അജിത്‌ ദോവല്‍

ന്യൂഡല്‍ഹി: ആശയ വിനിമയത്തിന്‌ ഫോണുകളെയോ ഇന്റര്‍നെറ്റിനെയോ കാര്യമായി ആശ്രയിക്കാറില്ലെന്നു ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ഡോവല്‍. എന്നാല്‍ സാധാരണക്കാര്‍ക്ക്‌ അറിയാത്ത മറ്റ്‌ ആശയവിനിമയ മാര്‍ഗങ്ങള്‍ തനിക്കു ലഭ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും വ്യാപകമായ ഈ കാലഘട്ടത്തില്‍ എങ്ങനെയാണ്‌ ആശയവിനിമയം നടത്തുന്നത്‌ എന്ന ചോദ്യത്തിന്‌, വികസിത്‌ ഭാരത്‌ യങ്‌ ലീഡേഴ്‌സ്‌ സംവാദത്തില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'വ്യക്‌തിപരമായ ഉപയോഗത്തിനൊഴികെ ഞാന്‍ ഇന്റര്‍നെറ്റോ ഫോണോ ഉപയോഗിക്കുന്നില്ല എന്നത്‌ സത്യമാണ്‌. ഞാന്‍ അവയില്ലാതെ കാര്യങ്ങള്‍ നടത്തുന്നു. ചിലപ്പോള്‍, വിദേശത്തുള്ളവരെ ബന്ധപ്പെടേണ്ടി വരുമ്പോള്‍ അവ ഉപയോഗിക്കാറുണ്ട്‌. സാധാരണക്കാര്‍ക്ക്‌ അറിയാത്ത മറ്റ്‌ ആശയവിനിമയ മാര്‍ഗങ്ങളും എനിക്കുണ്ട്‌.'- അദ്ദേഹം പറഞ്ഞു.
'എന്തുകൊണ്ടാണ്‌ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്‌? ആളുകള്‍ മാനസികരോഗികളായിട്ട്‌ മൃതദേഹങ്ങള്‍ കാണാന്‍ ഇഷ്‌ടപ്പെടുന്നതുകൊണ്ടല്ല. നിങ്ങളെ സംരക്ഷിക്കാനും നിങ്ങളുടെ നിബന്ധനകള്‍ക്ക്‌ വഴങ്ങാനും ശത്രു രാജ്യത്തെ വരുതിയിലാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌.' - അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 11 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW