Thursday, March 12, 2026 Last Updated 56 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 05.18 PM

വാഹന നിരയില്‍ വില വര്‍ധനവുമായി ടൊയോട്ട ; ഹൈക്രോസ് സ്വന്തമാക്കാന്‍ ഇനി ഇത്രയും തുക മുടക്കണം

പുതുവര്‍ഷം പിറന്നതോടെ വാഹന നിരയില്‍ വില വര്‍ധനവ് നടപ്പിലാക്കിയിരിയ്ക്കുകയാണ് ടൊയോട്ട. ഇന്നോവ ക്രിസ്റ്റ, ഹൈക്രോസ്, ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ ഉള്‍പ്പെടെയുള്ള മോഡലുകള്‍ക്ക് വില ഗണ്യമായി വര്‍ധിപ്പിച്ചിരിയ്ക്കുകയാണ്. ഇന്നോവ ഹൈക്രോസിന്റെ വിലയില്‍ കാര്യമായ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട്. ഒപ്പം ബേസ് മോഡല്‍ നിര്‍ത്തലാക്കാനും ടൊയോട്ട തീരുമാനിച്ചുവെന്നാണ് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൈക്രോസ് G വേരിയന്റാണ് കമ്പനി നിര്‍ത്തലാക്കിയിരിക്കുന്നത്.

അതേസമയം GX(O) വേരിയന്റുകള്‍ക്ക് ഇപ്പോള്‍ 31,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിവിയുടെ VX ട്രിമ്മില്‍ ആരംഭിക്കുന്ന ഹൈക്രോസ് ഹൈബ്രിഡ് ശ്രേണിയുടെ വില ഏകദേശം 40,000 രൂപയാണ് കൂട്ടിയിരിക്കുന്നത്. ടോപ്പ്-സ്‌പെക്ക് ഹൈക്രോസ് ZX(O) വേരിയന്റിന് മുമ്പത്തേക്കാള്‍ 48,000 രൂപ വില കൂടുതലാണിപ്പോള്‍. ടൊയോട്ട ഇന്നോവ ഹൈക്രോസ് വാങ്ങാനിരിക്കുന്നവര്‍ ഇനി മുതല്‍ 19.15 ലക്ഷം മുതല്‍ 32.38 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരിക. പ്രീമിയം എംപിവിയില്‍ മറ്റ് പരിഷ്‌ക്കാരങ്ങളൊന്നും ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ നടപ്പിലാക്കിയിട്ടില്ല.

2.0 ലിറ്റര്‍, 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 2.0 ലിറ്റര്‍, 4-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷനുകളാണ് ഹൈക്രോസിന് തുടിപ്പേകാനായി എത്തുന്നത്. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 173 bhp പവറില്‍ പരമവധി 209 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുമ്പോള്‍ മറുവശത്ത് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ ഹൈബ്രിഡ് എഞ്ചിന്‍ 184 bhp കരുത്തില്‍ 188 Nm ടോര്‍ക്കാണ് നല്‍കുന്നത്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. 23.24 കിലോമീറ്ററാണ് ഹൈക്രോസില്‍ ടൊയോട്ട അവകാശപ്പെടുന്ന മൈലേജ്. നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാങ്ങാനാവുക.

10.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം തുടങ്ങിയവയെല്ലാം ഹൈക്രോസില്‍ ലഭ്യമാണ്. ക്വില്‍ഡ് ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ്, മെമ്മറി ഫംഗ്ഷനോടു കൂടിയ പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പിന്‍ സീറ്റുകള്‍ക്കുള്ള പവര്‍ഡ് ഓട്ടോമന്‍ സപ്പോര്‍ട്ട്, 360-ഡിഗ്രി ക്യാമറ, പാഡില്‍ ഷിഫ്റ്ററുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റെ ക്ലസ്റ്റര്‍ എന്നിവയും അതിലേറെയും പോലുള്ള മോഡേണ്‍ ഫീച്ചറുകളും ഇന്നോവയുടെ മൂന്നാംതലമുറയിലുണ്ട്. ലെയ്ന്‍-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ഓട്ടോമാറ്റിക് ഹൈ ബീം, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ ADAS ഫീച്ചറുകളും ഹൈക്രോസിന് ലഭിക്കുന്നുണ്ട്. ഇതാദ്യമായാണ് ഇന്നോവയില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റീവ് സിസ്റ്റം കമ്പനി ഒരുക്കുന്നത്.

Ads by Google
Ads by Google
TRENDING NOW