Saturday, March 14, 2026 Last Updated 30 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.35 PM

മൊറോക്കോ സെമിയില്‍

uploads/news/2026/01/820114/sp4.jpg

റാബാത്‌: കാമറൂണിനെ ഏകപക്ഷീയമായ രണ്ട്‌ ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ മൊറോക്കോ ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ ഫുട്‌ബോള്‍ സെമി ഫൈനലില്‍ കടന്നു. പ്രിന്‍സ്‌ മൗലി അബ്‌ദുള്ള സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ക്കായി ബ്രാഹിം ഡിയാസ്‌, ഇബ്രാഹിം സായ്‌ബാരി എന്നിവര്‍ ഗോളടിച്ചു. ഡിയാസ്‌ 26-ാം മിനിറ്റിലും സായ്‌ബാരി 74-ാം മിനിറ്റിലുമാണു ഗോളടിച്ചത്‌.
സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ മാഡ്രിഡിന്റെ വിങറായ ഡിയാസ്‌ തകര്‍പ്പന്‍ ഫോമിലാണ്‌. 26-ാം മിനിറ്റില്‍ അയൂബ്‌ എല്‍ കാബി ഹെഡറിനെ ഗോളിലേക്കു വഴിതിരിച്ചു വിട്ടത്‌ ഡിയാസായിരുന്നു. താരത്തിന്റെ ടൂര്‍ണമെന്റിലെ അഞ്ചാം ഗോളാണിത്‌. ഒസെയി കോഫിക്കു ശേഷം (1968) അഞ്ച്‌ ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഡിയാസ്‌ സ്വന്തമാക്കി. എസാലൗലിയുടെ താഴ്‌ന്നു വന്ന ക്രോസിനെയാണു സായ്‌ബാരി ഗോളാക്കിയത്‌. വാലിദ്‌ റെഗ്രാഗുയുടെ ശിഷ്യന്‍മാര്‍ കാമറൂണില്‍നിന്നു തുടരെ മുന്നേറ്റങ്ങള്‍ നേരിട്ടു. അഞ്ചുവട്ടം ചാമ്പ്യന്‍മാരായ കാമറൂണിന്റെ പ്രധാന താരം മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന്റെ സ്‌ട്രൈക്കര്‍ ബ്രയാന്‍ എംബിയെമോ നിറംമങ്ങി. 2022 ലോകകപ്പിലെ സെമി ഫൈനലിസ്‌റ്റാണ്‌ മൊറോക്കോ. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കിരീടം നേടുകയെന്ന സമ്മര്‍ദവും അവര്‍ക്കുണ്ട്‌. അര നൂറ്റാണ്ട്‌ മുമ്പാണ്‌ മൊറോക്കോ അവസാനം ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായത്‌. 2004 നു ശേഷം ആദ്യമായാണ്‌ അവര്‍ സെമിയില്‍ കളിക്കുന്നത്‌. അന്ന്‌ ഫൈനലില്‍ കടന്നെങ്കിലും ടുണീഷ്യയോടു തോറ്റു.

Ads by Google
Saturday 10 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW