Friday, March 13, 2026 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.35 PM

ഹരിയാനയ്‌ക്ക് ജയം

ഇന്‍ഡോര്‍: അണ്ടര്‍-15 വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കേരളത്തിനെതിരെ ഹരിയാനയ്‌ക്ക് ഒന്‍പത്‌ വിക്കറ്റ്‌ ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത കേരളം 35 ഓവറില്‍ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഹരിയാന 28.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. തകര്‍പ്പന്‍ സെഞ്ചുറിയടിച്ച ഓപ്പണര്‍ ഖുഷി ഛില്ലാറാണ്‌ (97 പന്തുകളില്‍ ഒരു സിക്‌സറും 16 ഫോറുകളുമടക്കം 106) ഹരിയാനയുടെ ജയം അനായാസമാക്കിയത്‌.
ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത കേരളത്തിന്‌ ഓപ്പണര്‍മാരായ ആര്യനന്ദയും (39) നായിക കൂടിയായ ഇവാന ഷാനിയും (43) ചേര്‍ന്ന്‌ മികച്ച തുടക്കമാണ്‌ നല്‍കിയത്‌. ഇരുവരും ചേര്‍ന്ന്‌ 74 റണ്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 10 Jan 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW