-->
കുലാലംപുര്‍: ഇന്ത്യയുടെ വനിതാ താരം ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്‌മിന്റണിന്റെ സെമി ഫൈനലില്‍ തോറ്റു.
വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ ചൈനയുടെ വാങ് ഷിയിയാണു സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 16-21, 15-21. ലോക രണ്ടാം നമ്പര്‍ താരമായ വാങ് ഷിയിക്കെതിരേ മത്സരിക്കുന്നതിന്റെ സമ്മര്‍ദം താങ്ങാന്‍ സിന്ധുവിനായില്ല. സമ്മര്‍ദത്തില്‍ നിരവധി പിഴവുകള്‍ വരുത്തിയ സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്കാണു തോറ്റത്. രണ്ടാം ഗെയിമില്‍ 11-6 നു ലീഡ് നേടാനും ചൈനീസ് താരത്തിനായി. സിന്ധു മടങ്ങിയതോടെ മലേഷ്യ ഓപ്പണില്‍ ഇന്ത്യയുടെ സാന്നിധ്യം അവസാനിച്ചു. പരുക്കില്‍നിന്നു മുക്‌തയായ ശേഷം സിന്ധു കളിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്.