-->
കോര്‍ബ: ഛത്തീസ്‌ഗഡിലെ കോര്‍ബ ജില്ലയില്‍ പോലീസിന്റെ അടിയന്തര പ്രതികരണ സേവന വാഹനത്തിന്റെ ൈഡ്രവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ 19 വയസുള്ള യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഡയല്‍ 112 പോലീസ് ഹെല്‍പ്പ് ലൈന്‍ വാഹനത്തിന്റെ ൈഡ്രവര്‍ ഉള്‍പ്പെടെ രണ്ട് പ്രതികളെ കസ്‌റ്റഡിയിലെടുത്തതായി പോലീസ്.
കഴിഞ്ഞ എട്ടിന് രാത്രി ബങ്കിമോങ്‌റ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇരയെ പരിചയമുള്ള അഞ്ച് പ്രതികളില്‍ ഒരാള്‍ അവരെ വിളിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.പെണ്‍കുട്ടിയെ പ്രതി ബങ്കിമോങ്‌റയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ ൈഡ്രവറും മറ്റ് നാല് പേരും മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം ഇരയെ അബോധാവസ്‌ഥയില്‍ ഉപേക്ഷിച്ചു പ്രതികള്‍ രക്ഷപ്പെട്ടു.
പിന്നീട് ഇര വീട്ടിലെത്തി കുടുംബാംഗങ്ങളോട് പീഡന വിവരം പറഞ്ഞു. അവര്‍ ഉടന്‍ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വെള്ളിയാഴ്‌ച സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്യുകയും പിന്നീട് അന്വേഷണത്തിനായി ബങ്കിമോങ്‌റ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്‌തു.
കേസില്‍ ഡയല്‍ 112 സര്‍വീസിലെ ൈഡ്രവര്‍ ഉള്‍പ്പെടെ രണ്ടുപ്രതികളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് മൂന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നു കോര്‍ബ പോലീസ് പറഞ്ഞു.