Saturday, March 14, 2026 Last Updated 22 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 11.33 PM

അമേരിക്കയില്‍ വെടിവയ്‌പ്പ്‌: ആറു മരണം

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ അജ്‌ഞാതന്‍ നടത്തിയ വെടിവയ്‌പ്പില്‍ ആറു മരണം. വടക്കുകിഴക്കന്‍ മിസിസിപ്പിയിലെ അലബാമയ്‌ക്കു സമീപം വെസ്‌റ്റ്‌ പോയിന്റിലാണ്‌ വെടിവയ്‌പ്പുണ്ടായതെന്ന്‌ അധികൃതര്‍ അറിയിച്ചു. മൂന്നിടങ്ങളിലായി കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. വെടിവയ്‌പ്പില്‍ ആറു പേര്‍ മരിച്ചതായും ഏതാനും പേര്‍ക്കു പരുക്കേറ്റതായും കേ്ല കൗണ്ടി ഷെരീഫിനെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. വിവരം അറിഞ്ഞെത്തിയ സുരക്ഷാസേനാംഗങ്ങള്‍ പ്രതിയെ കസ്‌റ്റഡിയിലെടുത്തു. ഇയാളെ സംബന്ധിച്ച വിവരങ്ങളോ ആക്രമണോദ്ദേശ്യമോ പുറത്തുവിട്ടിട്ടില്ല.

Ads by Google
Saturday 10 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW