-->
സൗദി അറേബ്യയുടെ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനൻറ് ജനറൽ സഈദ് ബിൻ അബ്ദുല്ല അൽഖഹ്താനി അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെ വെള്ളിയാഴ്ചയായിരുന്നു അന്ത്യം . മയ്യിത്ത് നമസ്കാരം റിയാദിലെ കിങ് ഖാലിദ് ഗ്രാൻഡ് മോസ്കിൽ അസർ നമസ്കാരത്തിന് ശേഷം നടന്നു. ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് നമസ്കാരത്തിൽ പങ്കുചേരുകയും സൗദി ഭരണനേതൃത്വത്തിെൻറ അനുശോചനം പരേതെൻറ കുടുംബത്തെ അറിയിക്കുകയും ചെയ്തു.
രാജ്യത്തിന് വേണ്ടി കഴിഞ്ഞ 60 വർഷക്കാലം സമർപ്പിച്ച അൽഖഹ്താനി, സത്യസന്ധതയുടെയും തൊഴിൽപരമായ മികവിന്റെയും ഉത്തമ മാതൃകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അനുസ്മരിച്ചു. സത്യസന്ധതയുടെയും അചഞ്ചലമായ രാജ്യസ്നേഹത്തിെൻറയും ഉത്തമ മാതൃകയായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.