Friday, March 13, 2026 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 12.22 PM

ലിക്വിഡ് കൂളിംഗ് ടെക്‌നോളജി ; പോക്കോ എം8 പ്രോ 5ജി ലോഞ്ച് ചെയ്തു

poco-m8-pro-5g-

പോക്കോ എം8 പ്രോ (POCO M8 Pro) 5ജി ആഗോള തലത്തില്‍ ലോഞ്ച് ചെയ്തു. സ്‌നാപ്ഡ്രാഗണ്‍ ® 7s ജെന്‍ 4 ചിപ്‌സെറ്റ് കരുത്തലാണ് എം8 പ്രോ 5ജി പോക്കോ അവതരിപ്പിച്ചിരിക്കുന്നത്. പോക്കോ IceLoop കൂളിംഗ് സിസ്റ്റം ഉണ്ട് എന്നതാണ് ഈ പ്രോ മോഡലിന്റെ ഒരു പ്രധാന സവിശേഷത. പോക്കോ എം സീരീസില്‍ ഇതാദ്യമായാണ് ഒരു സ്മാര്‍ട്ട്‌ഫോണില്‍ ലിക്വിഡ് കൂളിംഗ് ടെക്‌നോളജി ലഭ്യമാകുന്നത്. പോക്കോ M8 പ്രോയുടെ 8GB + 256GB മോഡലിന് 299 ഡോളറും (ഏകദേശം 26,900 രൂപ), 12GB + 512GB മോഡലിന് 359 ഡോളറും (ഏകദേശം 32,300 രൂപ) ആണ് വില. സില്‍വര്‍, ബ്ലാക്ക്, ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്.

6.83-ഇഞ്ച് (2772×1280 പിക്‌സലുകള്‍) 1.5K OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിള്‍ റേറ്റ്, 2560Hz വരെ ഇന്‍സ്റ്റന്റ് ടച്ച് സാമ്പിള്‍ റേറ്റ്, 3200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഹൈ ഫ്രീക്വന്‍സി PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, 12-ബിറ്റ് കളര്‍ ഡെപ്ത്, ഡോള്‍ബി വിഷന്‍, HDR10+, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 7s ജെന്‍ 4 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം ആണ് പോക്കോ എം8 പ്രോ 5ജിയുടെ കരുത്ത്. അഡ്രിനോ 810 GPU, 8GB / 12GB LPDDR4X റാം, 256GB / 512GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പര്‍ഒഎസ്2-ല്‍ ആണ് പ്രവര്‍ത്തനം. 50MP മെയിന്‍ ക്യാമറ (ലൈറ്റ് ഫ്യൂഷന്‍ 800, 1/1.55', f/1.6, OIS), 8MP അള്‍ട്രാ-വൈഡ്-ആംഗിള്‍ (f/2.2), 4K 30 fps വരെ വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും സെല്‍ഫിക്കും മറ്റുമായി f/2.2 അപ്പേര്‍ച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും (1080p വീഡിയോ റെക്കോര്‍ഡിംഗ് സഹിതം) ഇതിലുണ്ട്.
ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡോള്‍ബി അറ്റ്മോസ്, IP66+IP68+IP69+IP69K റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA / NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C, NFC, 100W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW