-->
ജിസിസിയിലെ ലോഞ്ചിംഗിന് പിന്നാലെ ഹോണര്‍ മാജിക് 8 പ്രോ യുകെയിലും ലോഞ്ച് ചെയ്തു. ഹോണര്‍ മാജിക് 8 പ്രോയ്ക്ക് യുകെയില്‍ 1,099.99 പൗണ്ട് (ഏകദേശം 1,32,792 രൂപ) ആണ് വില. സണ്‍റൈസ് ഗോള്‍ഡ്, സ്‌കൈ സിയാന്‍, കറുപ്പ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഇത് വാങ്ങാന്‍ ലഭ്യമായിട്ടുള്ളത്. 162 × 76 × 8.4 mm വലിപ്പവും 219 ഗ്രാം ഭാരമാണ് ഈ ഫോണിനുള്ളത്. 6.71 ഇഞ്ച് LTPO OLED, FHD+ 1256×2808, 1-120 Hz, HDR 6000 nits (ഗ്ലോബല്‍ 1800 nits), Dolby HDR Vivid എന്നിവ ഇതിലുണ്ട്.
ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ് കരുത്തിലാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. അഡ്രിനോ 840 ജിപിയു, 12GB റാം, 512GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം ഉണ്ട്. 200MP ടെലിഫോട്ടോ (f/2.6, 1/1.4', 3.7x സൂം, OIS), 50MP മെയിന്‍ (f/1.6, 1/1.3', OIS), 50MP അള്‍ട്രാ വൈഡ് (f/2.0, 122°, 2.5cm മാക്രോ), AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷന്‍, മാജിക് കളര്‍, AI ഫോട്ടോസ് ഏജന്റ് എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും ഫ്രണ്ടില്‍ 50MP ക്യാമറ + 3D ഡെപ്ത്, 3D ഫേസ് അണ്‍ലോക്ക്, 4K വീഡിയോ പിന്തുണയും ഇതിലുണ്ട്.
5G/4G/3G/2G, ഡ്യുവല്‍ സിം/eSIM, Wi-Fi 6/6E, ബ്ലൂടൂത്ത് 6.0, USB-C, OTG, NFC, ഇന്‍ഫ്രാറെഡ്, GPS/GLONASS/BeiDou/Galileo/QZSS, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍, ആക്‌സിലറേഷന്‍സെന്‍സര്‍, ഗൈറോസ്‌കോപ്പ് സെന്‍സര്‍, കോമ്പസ് സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍ എന്നിവയും ഹോണര്‍ മാജിക് 8 പ്രോയിലുണ്ട്. ടൈപ്പ്-സി കേബിള്‍, ക്വിക്ക് സ്റ്റാര്‍ട്ട് ഗൈഡ്, എജക്റ്റ് ടൂള്‍, വാറന്റി കാര്‍ഡ്, ടിപി പ്രൊട്ടക്റ്റീവ് ഫിലിം, ഹോണര്‍ നാനോ ക്രിസ്റ്റല്‍ ഷീല്‍ഡ്, IP68/IP69/IP69K എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ്10ല്‍ ആണ് പ്രവര്‍ത്തനം. 6,270mAh ബാറ്ററി, 100W വയര്‍ഡ്, 80W വയര്‍ലെസ് സൂപ്പര്‍ചാര്‍ജ് പിന്തുണ എന്നിവയും ഇതിലുണ്ട്.