Friday, March 13, 2026 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 12.15 PM

മഹീന്ദ്ര XUV700 എസ്യുവിയുടെ പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ; എത്തിയത് ഗംഭീര ഫീച്ചറുകളുമായി, വില 13.66 ലക്ഷം

mahindra-xuv-7xo

XUV700 എസ്യുവിയുടെ പുത്തന്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കഴിഞ്ഞ ദിവസം വിപണിയില്‍ അവതരിപ്പിച്ചിരുന്നു. XUV 7XO എന്നാണ് ഈ പുതിയ മോഡലിന്റെ പേര്. AX, AX3, AX5, AX7, AX7T, AX7L എന്നിങ്ങനെ ആറോളം വകഭേദങ്ങളില്‍ മൊത്തം 27 വേരിയന്റുകളാണ് മഹീന്ദ്ര XUV 7XO അവതരിപ്പിക്കുന്നത്. 13.66 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില വരുന്ന മോഡലില്‍ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും കമ്പനി ഒരുക്കിവെച്ചിട്ടുണ്ട്. 2026 ജനുവരി 14-ന് പുത്തന്‍ എസ്യുവിക്കായുള്ള ബുക്കിംഗ് ആരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

XUV 7XO എസ്യുവിയുടെ ബേസ് വേരിയന്റ് വരെ അടിപൊളിയാക്കിയാണ് ബ്രാന്‍ഡ് വിപണനത്തിന് എത്തിക്കുന്നത്. ബേസ് വേരിയന്റില്‍ പോലും ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞാണ് നില്‍ക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്കൊപ്പം വരുന്ന ഈ മോഡലില്‍ പക്ഷേ മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ ലഭ്യമാവുകയുള്ളൂ. XUV 7XO ഇപ്പോള്‍ 6, 7 സീറ്റര്‍ ലേഔട്ടുകളില്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. XUV 7XO എസ്യുവിയുടെ ബേസ് AX വേരിയന്റില്‍ സ്റ്റാന്‍ഡേര്‍ഡായി ട്രിപ്പിള്‍-സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ് ലേഔട്ട്, 6 സ്പീക്കറുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, മൂന്നാം-വരി എസി വെന്റുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), 6 എയര്‍ബാഗുകള്‍ എന്നിവയെല്ലാം മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍-ലാമ്പുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM-കള്‍, ഡ്രൈവ് മോഡുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ്, ഹില്‍-ഡിസെന്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍ എന്നിവയും XUV 7XO AX ബേസ് വേരിയന്റില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിജിഡിഐ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നിവയാണ് XUV 7XO എസ്യുവിക്ക് തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കും ഉള്‍പ്പെടുന്നു. പെട്രോള്‍ മാനുവല്‍ വേരിയന്റില്‍ 5 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW