Thursday, March 19, 2026 Last Updated 21 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.16 AM

പത്ത് പെണ്‍കുട്ടികള്‍ക്ക് ശേഷം 11-ാമത് ആണ്‍കുട്ടി ജനിച്ചു: ദൈവത്തിന്റെ വരദാനമെന്ന് യുവാവ്, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

haryana, woman, birth, 11, baby, boy

ഹരിയാനയില്‍ പത്ത് പെണ്‍കുട്ടികള്‍ക്കു ശേഷം പതിനൊന്നാമത് ആണ്‍കുഞ്ഞിനു ജന്മം നല്‍കി മുപ്പത്തിയേഴുകാരി. സംഭവം പുറംലോകം അറിഞ്ഞതോടെ സ്ത്രീകളുടെ ആരോഗ്യത്തെയും ഇന്ത്യയില്‍ ഇപ്പോഴും ആണ്‍കുട്ടികള്‍ വേണമെന്ന മനോഭാവത്തെ കുറിച്ചും സമൂഹമാധ്യമത്തില്‍ ചര്‍ച്ച സജീവമാകുകയാണ്.

ജിന്ത് ജില്ലയിലെ ഉച്ചാനയിലാണ് പതിനൊന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത്. യുവതിയുടെ പ്രസവം വളരെ ബുദ്ധിമുട്ടായിരുന്നു. മൂന്ന് കുപ്പി രക്തം വേണ്ടി വന്നു. ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നെന്നും യുവതിയെ ചികിത്സിച്ച ഡോക്ടര്‍ നര്‍വീര്‍ സോറന്‍ പറഞ്ഞു. ജനുവരി മൂന്നിനാണ് പ്രസവത്തിനായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ യുവതി ഫത്തേബാദിലുള്ള വീട്ടിലേക്കാണ് പോയത്. കൂലിപ്പണിക്കാരനായ സഞ്ജയ് കുമാറാണ് ഭര്‍ത്താവ്.

പെണ്‍മക്കളും താനും ഒരു ആണ്‍കുട്ടിക്കായി ആഗ്രഹിച്ചിരുന്നെന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. 2007ലായിരുന്നു വിവാഹം. മക്കളില്‍ മിക്കവരും സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. മൂത്തമകള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. കുറഞ്ഞ വരുമാനത്തിലാണ് ജീവിതമെങ്കിലും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നാണ് ആഗ്രഹമെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. '10 പെണ്‍മക്കളാല്‍ അനുഗ്രഹീതനാണ് ഞാന്‍. പതിനൊന്നാമത് ഒരു ആണ്‍കുഞ്ഞ് കൂടി ജനിച്ചു. കുട്ടികള്‍ ദൈവത്തിന്റെ വരദാനമായി കാണുന്നു.' സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

Ads by Google
Saturday 10 Jan 2026 10.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW