-->
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയ്‌ക്കുള്ള (നീറ്റ് യു.ജി.) സിലബസ് പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്‌റ്റിങ് ഏജന്‍സി. കഴിഞ്ഞ വര്‍ഷത്തെ അതേ സിലബസ് ആയിരിക്കുമെന്നും മാറ്റമില്ലെന്നും എന്‍.ടി.എ. അധികൃതര്‍ അറിയിച്ചു.
11, 12ക്ല ാസുകളിലെ എന്‍.സി.ഇ.ആര്‍.ടി. പാഠ്യപദ്ധതി അടിസ്‌ഥാനമാക്കിയുള്ള സിലബസ് തുടരും. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങളെ കേന്ദ്രീകരിച്ചാകും പരീക്ഷ.
നാഷണല്‍ മെഡിക്കല്‍ കമ്മിഷനു(എന്‍.എം.സി.) കീഴിലുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ബോര്‍ഡാണ് സിലബസില്‍ അന്തിമ തീരുമാനമെടുത്തതതെന്ന് എന്‍.ടി.എ. വ്യക്‌തമാക്കി.