Thursday, March 12, 2026 Last Updated 41 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.10 AM

ഹിമാചലില്‍ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 14 മരണം

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയില്‍ മലയോരപാതയില്‍നിന്ന്‌ തെന്നിമാറിയ സ്വകാര്യ ബസ്‌ 500 അടി താഴ്‌ചയുള്ള കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 14പേര്‍ മരിച്ചു. 40 പേര്‍ക്ക്‌ പരുക്കേറ്റു.
ഷിംലയില്‍ നിന്ന്‌ രാജ്‌ഗഡ്‌ വഴി കുപ്‌വിയിലേക്ക്‌ പോകുകയായിരുന്ന ബസ്‌ നഹാനില്‍ നിന്ന്‌ 95 കിലോമീറ്റര്‍ അകലെ ഹരിപുര്‍ധരില്‍ എത്തിയപ്പോള്‍ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.
നിരവധി പേരുടെ നില ഗുരുതരമാണ്‌. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.ഹരിപുര്‍ധര്‍ ഭാഗത്തെ ഇടുങ്ങിയ റോഡിലൂടെ 30-35 യാത്രക്കാരുമായി സഞ്ചരിച്ച ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.അപകടത്തില്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ്‌ സുഖു ദുഖവും ആശങ്കയും പ്രകടിപ്പിച്ചു.

Ads by Google
Saturday 10 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW