Wednesday, March 11, 2026 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.10 AM

'അമിത്‌ ഷായ്‌ക്കെതിരേ തെളിവുകളടങ്ങിയ പെന്‍ൈഡ്രവുണ്ട്‌, പുറത്തെടുപ്പിക്കരുത്‌'

കൊല്‍ക്കത്ത: ക്ഷമകെട്ടാല്‍, കല്‍ക്കരി കുംഭകോണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ പങ്കിന്റെ തെളിവുകള്‍ പുറത്തുവിടുമെന്ന്‌ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭീഷണി. അമിത്‌ ഷായ്‌ക്കെതിരേ തെളിവുകളടങ്ങിയ പെന്‍ൈഡ്രവുകള്‍ തന്റെ പക്കലുണ്ട്‌. ഇരിക്കുന്ന കസേരയോടുള്ള ബഹുമാനം കൊണ്ടാണ്‌ മൗനം പാലിക്കുന്നത്‌. അധികം സമ്മര്‍ദത്തിലാക്കരുത്‌. സമ്മര്‍ദത്തിലാക്കിയാല്‍, എല്ലാം വെളിപ്പെടുത്തും. രാജ്യം മുഴുവന്‍ ഞെട്ടും..."- ഇഡി റെയ്‌ഡില്‍ പ്രതിഷേധിച്ച്‌ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച റാലിയില്‍ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌തു മമത പറഞ്ഞു.
കല്‍ക്കരി കുംഭകോണത്തില്‍നിന്നുള്ള പണമത്രയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായിലേക്കാണ്‌ പോയതെന്നും മമത ആരോപിച്ചു. ബംഗാളില്‍നിന്നുള്ള ബി.ജെ.പി എം.പി ജഗന്നാഥ്‌ സര്‍ക്കാരിലൂടെയും ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ്‌ സുവേന്ദു അധികാരിയിലൂടെയുമാണ്‌ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട പണം അമിത്‌ ഷായിലേക്കെത്തിയതെന്നും മമത പറഞ്ഞു.
"ഞാന്‍ ഒരു ഭരണഘടനാപരമായ പദവി വഹിക്കുന്നത്‌ അവരുടെ ഭാഗ്യമാണ്‌, അതുകൊണ്ടാണ്‌ പെന്‍ൈഡ്രവുകള്‍ പുറത്തെടുക്കാത്തത്‌. ഒന്നോര്‍ത്തോണം. എല്ലാത്തിനും ഒരു പരിധിയുണ്ട്‌"- മമത മുന്നറിയിപ്പുനല്‍കി.

Ads by Google
Saturday 10 Jan 2026 10.10 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW