-->
ന്യൂഡല്‍ഹി: 'ഭീകരതയ്‌ക്കെതിരായ അടുത്ത തലമുറ സുരക്ഷാ കവചം' ആയി പ്രവര്‍ത്തിക്കുന്ന ഒരു ദേശീയ ഡിജിറ്റല്‍ ഐ.ഇ.ഡി. ഡേറ്റ മാനേജ്‌മെന്റ് സിസ്‌റ്റം (എന്‍.ഐ.ഡി.എം.എസ്.) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്‌ഘാടനം ചെയ്‌തു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനും സ്‌ഫോടനങ്ങളിലെ പ്രവണതകള്‍ മനസിലാക്കാനും അവയ്‌ക്കെതിരേ ഫലപ്രദമായ തന്ത്രങ്ങള്‍ രൂപപ്പെടുത്താനും ഇതു സഹായിക്കും.
ഗാന്ധിനഗറിലെ രാഷ്‌ട്രീയ രക്ഷാ സര്‍വകലാശാല (ആര്‍.ആര്‍.യു.), ഐ.ഐ.ടി.-ഡല്‍ഹി, എന്‍.ഐ.എ, ഇന്ത്യന്‍ സൈബര്‍ ൈക്രം കോര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) എന്നിവയുടെ സഹായത്തോടെ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ വികസിപ്പിച്ചെടുത്തത്.
ആറു വര്‍ഷത്തിനിടെ വിവിധ തരം ഡേറ്റ സൃഷ്‌ടിക്കാനും അവ വ്യവസ്‌ഥാപിതമായി ശേഖരിക്കാനും ഗണ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും രാജ്യത്ത് നടക്കുന്ന എല്ലാത്തരം തീവ്രവാദ സംഭവങ്ങളുടെയും അന്വേഷണത്തിനും അവയുടെ വിവിധ വശങ്ങളുടെ വിശകലനത്തിനും വരും ദിവസങ്ങളില്‍ എന്‍.ഐ.ഡി.എം.എസ്. വളരെ പ്രധാനമാണെന്ന് തെളിയിക്കപ്പെടും. ബോംബ് സ്‌ഫോടനങ്ങളുടെ രീതികള്‍, സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിച്ച രീതികള്‍ എന്നിവ കൃത്യമായി വിശകലനം ചെയ്യാനുള്ള ശക്‌തമായ ഒരു വേദിയാകും. "ഭീകരതയ്‌ക്കെതിരായ അടുത്ത തലമുറ സുരക്ഷാ കവചമായി എന്‍.ഐ.ഡി.എം.എസ്. മാറുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്‌് ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് അമിത് ഷാ പറഞ്ഞു.
എന്‍.ഐ.ഡി.എം.എസ്. ആരംഭിക്കുന്നതോടെ, എന്‍.ഐ.എ, എ.ടി.എസ്, സംസ്‌ഥാന പോലീസ് സേനകള്‍, എല്ലാ അര്‍ധ സൈനിക സേനകള്‍ക്കും ഒരു ദ്വിമുഖ സമഗ്രവും സംയോജിതവും ഓണ്‍ലൈന്‍ ഡേറ്റാ പ്ലാറ്റ്‌ഫോം ലഭ്യമാകും.
എന്‍.എസ്.ജിയില്‍ ലഭ്യമായ ഡേറ്റാബേസില്‍ 1999 മുതല്‍ ഇന്നുവരെയുള്ള എല്ലാ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ എന്‍.ഐ.ഡി.എം.എസ്. വഴി ഈ ഡേറ്റ രാജ്യത്തുടനീളമുള്ള പോലീസ് സേനയ്‌ക്കും പ്രസക്‌തമായ ഏജന്‍സികള്‍ക്കും ലഭ്യമാക്കുമെന്ന് അമിത് ഷാ പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ക്കും ഭീകരവിരുദ്ധ സംഘടനകള്‍ക്കുമായി വിവിധ കേസ് ഫയലുകളിലായി ചിതറിക്കിടക്കുന്ന ഡേറ്റ ഒറ്റക്ല ിക്കില്‍ ആക്‌സസ് ചെയ്യാനുള്ള ഒരു വിന്‍ഡോയായി എന്‍.ഐ.ഡി.എം.എസ്. പ്രവര്‍ത്തിക്കും. ഇത് കേന്ദ്ര, സംസ്‌ഥാന അന്വേഷണ ഏജന്‍സികള്‍, ഭീകരവിരുദ്ധ സംഘടനകള്‍, എല്ലാ സി.എ.പി.എഫുകള്‍ എന്നിവയുടെ ഡേറ്റയിലേക്ക് ഉടനടി ആക്‌സസ് സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.എന്‍.ഐ.ഡി.എം.എസ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന് മൂന്ന് പ്രധാന വഴികളില്‍ ഗുണം ചെയ്യും. 'ഒരു രാഷ്‌ട്രം, ഒരു ഡേറ്റ ശേഖരം' വഴി, വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുന്ന ഡേറ്റ എല്ലാ പോലീസ് യൂണിറ്റുകള്‍ക്കും ഒരു ദേശീയ ആസ്‌തിയായി ലഭ്യമാകുമെന്നും പ്രോസിക്യൂഷന്റെ വേഗതയിലും ഗുണനിലവാരത്തിലും വളരെ നല്ല മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മികച്ച രീതിയില്‍ സ്‌ഥാപിക്കപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.