Friday, March 13, 2026 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 10.06 AM

സജനയുടെ വെടിക്കെട്ട്‌

uploads/news/2026/01/819950/5.jpg

നവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ സീസണിന്‌ തുടക്കം. മുംബൈ ഇന്ത്യന്‍സും ബാം?ൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലായിരുന്നു ഉദ്‌ഘാടന മത്സരം.
ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ആര്‍.സി.ബി. നായിക സ്‌മൃതി മന്ദാന മുംബൈ ഇന്ത്യന്‍സിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ബാറ്റിങ്‌ തകര്‍ച്ച നേരിട്ടെങ്കിലും മുംബൈ ആറ്‌ വിക്കറ്റിന്‌ 154 റണ്ണെടുത്തു. മലയാളി താരം സജീവന്‍ സജന (25 പന്തില്‍ ഒരു സിക്‌സറും ഏഴ്‌ ഫോറുമടക്കം 45) വെടിക്കെട്ടിനു നേതൃത്വം നല്‍കി. നികോള ക്യാരി (29 പന്തില്‍ 40), ഓപ്പണര്‍ ഗുനാലന്‍ കമാലിനി (28 പന്തില്‍ 32), നായിക ഹര്‍മന്‍പ്രീത്‌ കൗര്‍ (17 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 20) എന്നിവരാണു ടീമിനെ മികച്ച നിലയിലെത്തിച്ചത്‌. 15 പന്തുകള്‍ നേരിട്ട ഓപ്പണര്‍ അമേലി കെര്‍ നാലു റണ്ണുമായി മടങ്ങിയത്‌ മുംബൈക്കു തിരിച്ചടിയായി. നാറ്റ്‌ ഷിവര്‍ ബ്രണ്ടിനും (മൂന്ന്‌ പന്തില്‍ നാല്‌) നിലയുറപ്പിക്കാനായില്ല.
സജനയും ക്യാരിയും ചേര്‍ന്ന അഞ്ചാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 32 പന്തില്‍ 50 കടന്നു. ആര്‍.സി.ബിക്കായി നാദിനെ ഡി ക്ലാര്‍ക്ക്‌ നാല്‌ വിക്കറ്റുമായി തിളങ്ങി. ലോറേന്‍ ബെല്ലും ശ്രേയങ്ക പാട്ടീലും ഒരു വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Saturday 10 Jan 2026 10.06 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW