-->
ലണ്ടന്‍: ഇം?ീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ ആഴ്‌സണലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണല്‍ ഗോള്‍രഹിത സമനിലയാണു വഴങ്ങിയത്. ഒന്നാം പകുതിയില്‍ നന്നായി തുടങ്ങിയ ആഴ്‌സണലിന് മുമ്പില്‍ ലിവര്‍പൂള്‍ വിയര്‍ത്തു. സാകയും ട്രൗസാഡും അപകടം വിതച്ചപ്പോള്‍ ലിവര്‍പൂള്‍ പതറി. മികച്ച മുന്നേറ്റങ്ങള്‍ ഗോളാക്കാന്‍ കഴിയാത്തത് ആഴ്‌സണലിനു തിരിച്ചടിയായി. രണ്ടാം പകുതിയില്‍ പന്തിലെ നിയന്ത്രണം ഏറ്റെടുത്ത ലിവര്‍പൂള്‍ ആഴ്‌സണലിന് വലിയ അവസരം ഒന്നും നല്‍കിയില്ല.
ആഴ്‌സണല്‍ ഗോളിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനും അവര്‍ക്കുമായില്ല. 2010 നു ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ഒരു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ പോസ്‌റ്റിലേക്ക് ഒരു ഷോട്ട് പോലും അടിക്കാതെ മടങ്ങുന്നത്. ആഴ്‌സണല്‍ കോച്ച് മൈക്കിള്‍ ആര്‍ട്ടെറ്റ അവസാന നിമിഷങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടു വന്ന് അവസരങ്ങള്‍ ഉണ്ടാക്കി.
മാര്‍ട്ടിനെല്ലിയുടെയും ജീസുസിന്റെയും ഷോട്ടുകള്‍ ലിവര്‍പൂള്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ തടഞ്ഞു. അവസാന നിമിഷം കോര്‍ണറിനെ ഗബ്രിയേല്‍ ഹെഡ് ചെയ്‌തെങ്കിലും പുറത്തു പോയി. ആഴ്‌സണലിന്റെ ഇന്‍കാപിയെയും ലിവര്‍പൂലിന്റെ ബ്രാഡ്‌ലിയും മത്സരത്തിനിടെ പരുക്കേറ്റു പുറത്ത് പോയി. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ തോല്‍ക്കാത്ത ആഴ്‌സണല്‍ 21 കളികളിലായി 49 പോയിന്റുകള്‍ നേടി ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. രണ്ടാം സ്‌ഥാനത്തുള്ള മാഞ്ചസ്‌റ്റര്‍ സിറ്റിക്ക് 43 പോയിന്റാണ്. മൂന്നാം സ്‌ഥാനത്തുള്ള ആസ്‌റ്റണ്‍ വില്ലയ്‌ക്കും 43 പോയിന്റാണ്. കഴിഞ്ഞ 10 കളികളില്‍ പരാജയം അറിയാത്ത ലിവര്‍പൂളിന് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം സമനിലയാണ്. 35 പോയിന്റുള്ള അവര്‍ നാലാമതാണ്.
സിറ്റി കഴിഞ്ഞ ദിവസം ബ്രൈറ്റണുമായി (1-1) സമനില വഴങ്ങിയിരുന്നു. കോച്ച് റൂബന്‍ അമോറിമിനെ പുറത്താക്കിയ ശേഷമുള്ള മത്സരത്തില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് തരംതാഴ്‌ത്തല്‍ ഒഴിവാക്കാന്‍ കഷ്‌ടപ്പെടുന്ന ബേണ്‍ലിയോടു 2-2 നു സമനില വഴങ്ങി. പുതിയ കോച്ച് ് ലിയാം റോസ്‌നിയര്‍ പുറത്തിരുന്ന കണ്ട കളിയില്‍ ചെല്‍സി 2-1 നു ഫുള്‍ഹാമിനോടു തോറ്റു.