-->
ധാക്ക: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന ബം?ാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ മുന്‍ താരം തമീം ഇഖ്‌ബാല്‍. ഈ നിലപാട് സ്വീകരിക്കുന്നതിന് മുന്‍പ് കൃത്യമായി ചര്‍ച്ച ചെയ്യണമെന്നും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍നിന്നു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. തമീമിനെതിരേ ബോര്‍ഡ് അംഗമായ നജ്‌മുള്‍ ഇസ്ലാം രംഗത്തെത്തി.
വിഷയത്തില്‍ ബം?ാദേശ് ക്രിക്കറ്റില്‍ തന്നെ ഭിന്നതയുണ്ടെന്നാണു സൂചന. ഏതു തീരുമാനമെടുക്കുമ്പോഴും അത് ബം?ാദേശിന്റെ ഭാവി താത്‌പര്യങ്ങള്‍ പരിഗണിച്ചായിരിക്കണമെന്ന നിര്‍ദേശമാണ് തമീം മുന്നോട്ടുവച്ചത്. ഈ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ബി.സി.ബി. ഡയറക്‌ടര്‍മാരിലൊരാളായ നജ്‌മുള്‍ ആഞ്ഞടിച്ചത്. ഒരു ഇന്ത്യന്‍ ഏജന്റിന്റെ അഭിപ്രായപ്രകടനത്തിനാണ് ബം?ാദേശ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫെയ്‌സ്ബുക്കില്‍ തമീമിന്റെ ചിത്രമടക്കം പങ്കുവെച്ചാണ് പ്രതികരണം. വേദി മാറ്റത്തില്‍ ഉറച്ചുനില്‍ക്കുന്ന ബം?ാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിക്ക് രണ്ടുതവണ കത്തയച്ചു. എല്ലാ തീരുമാനവും ബം?ാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്‌ഥാനമാക്കിയാവണമെന്നാണ് നേരത്തേ തമീം പറഞ്ഞത്. ഞാന്‍ ബിസിബിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതുകൊണ്ട്, മറ്റേതൊരാളെയും പോലെ മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നത്. എന്നാല്‍ ഈ കാര്യങ്ങളില്‍ ഇടപെട്ടിട്ടുള്ളവര്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാകും. അതിനാല്‍, വിഷയത്തില്‍ പെട്ടെന്നൊരു അഭിപ്രായം പറയുന്നില്ല. എന്നിരുന്നാലും, ഇത്തരം തീരുമാനമെടുക്കുന്നതിനുമുമ്പ് ബം?ാദേശ് ക്രിക്കറ്റിന്റെ താത്‌പര്യങ്ങള്‍, ഭാവി, എന്നിവ പരിഗണിക്കണം. സംഭാഷണങ്ങളിലൂടെ എന്തെങ്കിലും പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അതാണ് നല്ലത് - തമീം പറഞ്ഞു. ''ഇത് വളരെ ഗൗരവകരമായ വിഷയമാണ്. പൊതുവായി അഭിപ്രായം പറയുന്നതിനു മുമ്പ് പരസ്‌പരം ചര്‍ച്ച ചെയ്യുമായിരുന്നു. കാരണം ഒരു പൊതു അഭിപ്രായം പറയുമ്പോള്‍, അത് ശരിയോ തെറ്റോ ആകട്ടെ, ആ നിലപാടില്‍നിന്നു പിന്മാറുന്നത് ബുദ്ധിമുട്ടാണ്. ബം?ാദേശ് ക്രിക്കറ്റിന്റെ ഭാവിയാണ് എല്ലാത്തിനും മുന്നില്‍. കൂടാതെ 90 മുതല്‍ 95 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കുന്നത് ഐ.സി.സിയില്‍ നിന്നാണ്. അതിനാല്‍ ബം?ാദേശ് ക്രിക്കറ്റിന് ഗുണകരമാകുന്ന കാര്യങ്ങളെ അടിസ്‌ഥാനമാക്കി തീരുമാനമെടുക്കണം''തമീം തുടര്‍ന്നു.