-->
ചെന്നൈ: ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 75-ാമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം സെമി ഫൈനലില്‍ കടന്നു. വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ഡല്‍ഹിയെ തോല്‍പ്പിച്ചു. സ്‌കോര്‍: 91-54.
കേരളത്തിനായി ആര്‍. ശ്രീകല 23 പോയിന്റും അനീഷ ക്ലീറ്റസ് 19 പോയിന്റും കവിതാ ജോസ് 14 പോയിന്റും വി.ജെ. ജയലക്ഷ്‌മി 10 പോയിന്റും നേടി. മറ്റു മത്സരങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേസ് 101-17 എന്ന സ്‌കോറിന് ഗുജറാത്തിനെയും തമിഴ്‌നാട് 72-70 ന് മഹാരാഷ്‌ട്രയെയും തോല്‍പ്പിച്ചു. മധ്യപ്രദേശ് ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ (64-63) കര്‍ണാടകയെ മറികടന്നു. പുരുഷ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ കേരളം 73-50 നു പഞ്ചാബിനെ തോല്‍പ്പിച്ചു. തെലങ്കാന 61-56 നു സര്‍വീസസിനെയും തോല്‍പ്പിച്ചു മുന്നേറി.