-->
കോഴിക്കോട്: ഡിജിറ്റല്‍ അറസ്‌റ്റെന്ന് പറഞ്ഞ്‌് കോഴിക്കോട് സ്വദേശിനിയുടെ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശികളായ നാലു പേരെ കോഴിക്കോട് സിറ്റി സൈബര്‍ ൈക്രം പോലീസ് അറസ്‌റ്റ് ചെയ്‌തു. പാറോപ്പടി സ്വദേശിയായ കെ.ഹരിപ്രസാദ്(35), കല്ലായി സ്വദേശിയായ ഫാസില്‍ (35),അത്താണിക്കല്‍ സ്വദേശിയായ കെ.വി. ഷിഹാബ്(43), മലാപ്പറമ്പ് സ്വദേശിയായ എ.റബിന്‍ (35) എന്നിവരാണ് പിടിയിലായത്. കേസിലെ പരാതിക്കാരിയുടെ പണം തട്ടിയെടുക്കാന്‍ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയും തട്ടിപ്പുകാര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘത്തിലെ അംഗങ്ങളാണ്.
മുംബൈയിലെ കൊളാബ പോലീസ് സ്‌റ്റേഷനില്‍ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഭീഷണിപ്പെടുത്തിയത്. പരാതിക്കാരിയുടെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി മുപ്പത്തിയാറു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്.
പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുംബൈ കനറാ ബാങ്കില്‍ ആരോ ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നും
ആ ബാങ്ക് അക്കൗണ്ട് വഴി നരേഷ് ഗോയല്‍ എന്നയാളുടെ പേരിലുള്ള തട്ടിപ്പുസംഘം നാലു കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ അറസ്‌റ്റിലാണെന്നുമാണ് പ്രതികള്‍ പറഞ്ഞത്.
വിദേശ ബന്ധങ്ങളുള്ള ഡിജിറ്റല്‍ അറസ്‌റ്റ് തട്ടിപ്പ് കേസിന്റെ ആദ്യത്തെ ഘട്ടത്തില്‍ ഒരു കേരള ബാങ്ക് അക്കൗണ്ട് വന്നുവെന്നതും വലിയ തുകകള്‍ കമ്മീഷനായി വാഗ്‌ദാനം ചെയ്‌ത് ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് നല്‍കുന്ന വലിയ സംഘങ്ങള്‍ ഇതിന്റെ പുറകില്‍ ഉണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
2025 ഡിസംബറില്‍ സൈബര്‍ ൈക്രം പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഇന്‍സ്‌പെക്‌ടര്‍ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.