Wednesday, March 18, 2026 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 09.12 AM

ഇത് അഭിമാന നിമിഷം: അച്ഛന്റെയും അമ്മയുടെയും സ്വപ്‌നം സാക്ഷാത്കരിച്ച് യുവാവ്, വീഡിയോ വൈറല്‍

son, parents, first, flight

മക്കള്‍ മാതാപിതാക്കളുടെ ചെറുതും വലുതുമായ ആഗ്രഹങ്ങള്‍ നിറവേറ്റുന്നത് ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. മാതാപിതാക്കള്‍ അവരുടെ ആഗ്രഹങ്ങള്‍ മനസ്സില്‍ ഒളിപ്പിച്ചാല്‍ പോലും അത് കണ്ടറിഞ്ഞ് സാധിച്ചുകൊടുക്കുന്ന നിതവധിപേരുണ്ട്. അങ്ങനെ ഒരു മകന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയയുടെ മനം കവരുന്നത്. വിഷ്ണു എന്ന യുവാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ നേട്ടവും സന്തോഷവും കാണിക്കുന്ന ഈ വീഡിയോ വലിയ തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അച്ഛനും അമ്മയുമായി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് യുവാവ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്‍ഡിഗോ വിമാനത്തിന് മുന്നില്‍ ഏറെ അഭിമാനത്തോടെ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന വിഷ്ണുവിനെ വീഡിയോയില്‍ കാണാം. തുടര്‍ന്ന് വിമാനത്താവളത്തിലൂടെ അവര്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം. വിഷ്ണുവിന്റെ മുഖത്തെ സംതൃപ്തിയും, മാതാപിതാക്കളുടെ മുഖത്തെ സന്തോഷവും ഓണ്‍ലൈനില്‍ നിരവധിപ്പേരെയാണ് ഏറെ വൈകാരികമായി സ്പര്‍ശിച്ചിരിക്കുന്നത്. 'എല്ലാ ആണ്‍കുട്ടികളുടെയും സ്വപ്നം, ഒടുവില്‍ അത് സാക്ഷാത്കരിച്ചിരിക്കുന്നു' എന്ന് വീഡിയോയില്‍ എഴുതിയിരിക്കുന്നത് കാണാം. അതേസമയം, 'ഒടുവില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമായി' എന്നാണ് വീഡിയോയുടെ ക്യാപ്ഷനില്‍ നല്‍കിയിരിക്കുന്നത്.

വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലധികംപേരാണ് കണ്ടിരിക്കുന്നത്. നിരവധിപ്പേര്‍ വീഡിയോയ്ക്ക് കമന്റുകളും നല്‍കിയിട്ടുണ്ട്. ഏതൊരു മക്കളുടെയും സ്വപ്നമാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. അത് സാക്ഷാത്കരിച്ചതില്‍ അനേകം പേരാണ് വിഷ്ണുവിനോട് സ്‌നേഹം അറിയിച്ചിരിക്കുന്നത്. 'ഓരോ മിഡില്‍ ക്ലാസുകാരന്റെയും സ്വപ്നമാണിത്' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. 'നിങ്ങളെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു' എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്. 'എത്രമാത്രം അഭിമാനം നിറഞ്ഞ നിമിഷം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Ads by Google
Saturday 10 Jan 2026 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW