-->
മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. വിടര്‍ന്ന കണ്ണുകളുമായി നീലേശ്വരത്തു നിന്ന് മലയാളസിനിമയിലേക്ക് ബാലതാരമായി എത്തിയ കാവ്യ, വളര്‍ച്ചയുടെ പടവുകള്‍ താണ്ടി ‘ചന്ദ്രനുദിക്കുന്ന ദിക്കിലി’ല്‍ ദിലീപിന്റെ നായികയായി എത്തിയപ്പോഴും മലയാളികള്‍ ഹൃദയം തുറന്ന് കാവ്യയെ സ്നേഹിച്ചു. പിന്നീടിങ്ങോട്ട് കരുത്തുറ്റ ഒരുപാട് കഥാപാത്രങ്ങളിലൂടെ കാവ്യ മാധവന്‍ മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടിയായി.
കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാത്തിരക്കുകളില്‍ നിന്നൊക്കെ മാറി ദിലീപിന്റെയും മക്കളുടെയും കാര്യങ്ങളുമായി കുടുംബിനിയായി ഒതുങ്ങിക്കൂടുകയാണ് കാവ്യ. എങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും ചിത്രങ്ങളുമൊക്കെ കാവ്യ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഏറ്റവും പുതിയ ഓസ്ട്രേലിയൻ ട്രിപ്പില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് കാവ്യ മാധവന്‍. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രമാണ് കാവ്യ പങ്കിട്ടിരിക്കുന്നത്. ജീൻസും ഷർട്ടും കൂളിങ് ഗ്ലാസും തലയില്‍ തൊപ്പിയുമണിഞ്ഞ് നില്‍ക്കുന്ന കാവ്യയുടെ ചിത്രം വളരെ വേഗത്തില്‍ ആരാധകര്‍ ഏറ്റെടുത്തു. വർഷങ്ങളായി ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയ സഹോദരൻ മിഥുൻ മാധവനെയും കുടുംബത്തെയും സന്ദർശിക്കാൻ മെൽബണിൽ എത്തിയതായിരുന്നു കാവ്യ. മഹാലക്ഷ്മിക്കു സ്കൂൾ അവധിയായതിനാൽ കാവ്യ ഇപ്പോൾ ചേട്ടൻ മിഥുനും കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിലാണ്. മിഥുനും ഭാര്യ റിയയും മക്കളായ അനൗകയും റുവാനും വർഷങ്ങളായി ഓസ്ട്രേലിയയിലാണ് താമസം. അവധി ദിനം ആഘോഷിക്കാൻ കാവ്യ പലപ്പോഴും ഓസ്ട്രേലിയയിൽ എത്താറുണ്ട്.
ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കാവ്യയുടെ പോസ്റ്റിന് താഴെ നെഗറ്റീവ് കമൻ്റുകളും നിറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിനെ പ്രതിപാദിച്ചും ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ താരതമ്യപ്പെടുത്തിയും കമന്റുകളുണ്ട്. ‘എന്തുകൊണ്ടാണ് മൂത്തമകൾ മീനാക്ഷിയെ കൂട്ടാതിരുന്നത്, മഞ്ജു ആകാൻ ശ്രമിക്കേണ്ട, ആ റേഞ്ച് പിടിക്കാൻ കാവ്യ പത്ത് വട്ടം ജനിക്കണം , എങ്ങനെയൊക്കെ പോസ് ചെയ്താലും മഞ്ജുവിന്റെ പരിസരത്ത് പോലും എത്തില്ല, മഞ്ജു ചേച്ചി ധനുഷ്കോടി പോയപ്പോ കാവ്യേച്ചി ഓസ്ട്രേലിയ പോയി, എവിടെ പോയാലും മനസ്സമാധാനം കിട്ടുമോ? കുറ്റബോധം മനസ്സിനെ അലട്ടിക്കൊണ്ടേ ഇരിക്കും...’ എന്നതടക്കമാണ് കമന്റുകള്‍. പതിവ് പോലെ തന്നെ ഇത്തരം കമൻ്റുകള്‍ക്കൊന്നും കാവ്യ മറുപടി നൽകിയിട്ടില്ല.
സഹോദരൻ മിഥുൻ മാധവന്റെ കുട്ടികൾക്കും മഹാലക്ഷ്മിക്കുമൊപ്പം ഓസ്ട്രേലിയയിൽ നിന്നുള്ള ചിത്രങ്ങളും കാവ്യ പങ്കുവച്ചിട്ടുണ്ട്. ഒരു ചിത്രം ഇവരെല്ലാം കൂടിയുള്ളതാണ്. മറ്റൊന്നില്‍ ഓസ്ട്രേലിയയിലെ മെൽബണിൽ തീർത്തും വ്യത്യസ്തമായ ഒരു വിഭവത്തിന്റെ മുന്നിലാണ് കാവ്യയും മകളും അനന്തരവളും ഇരിക്കുന്നത് കാണാം. സീഫുഡ് ആണ് വിഭവം. എന്നാൽ, തീന്മേശയിൽ വിളമ്പുന്നു എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ പ്രയോഗത്തിൽ വരുത്തിയിരിക്കുകയാണ് ഇവിടെ. പാത്രത്തിലേക്ക് വിളമ്പുന്നതിനു പകരം മേശയിൽ വിശാലമായി നിരത്തിയിട്ടുള്ള ഭക്ഷണത്തിന് മുന്നിലാണ് മൂവരും. കുട്ടികൾ രണ്ടുപേരുടെയും കയ്യിൽ ഐസ്ക്രീം കൂടിയുണ്ട്. എന്നിരുന്നാലും ഏറ്റവും കൂടുതൽ അമ്പരപ്പ് കാവ്യാ മാധവന്റെ മുഖത്താണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
[IMG]
അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. കാവ്യയുടെ സിനിമയിലേക്കുള്ള മടങ്ങി വരവ് എന്നാണെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ദിലീപിനെ വിവാഹം കഴിച്ചതിന് ശേഷം കാവ്യ പിന്നീട് സിനിമയിൽ അഭിനയിച്ചിട്ടില്ല. മലയാളത്തിലെ ഒരുകാലത്തെ ഹിറ്റ് താരജോഡി ആയിരുന്നു കാവ്യയും ദിലീപും.
സിനിമയിൽ ഈ കോമ്പോ വീണ്ടും ഒരുമിക്കുമോയെന്ന് അടുത്തിടെ ആരാധകർ ചോദിച്ചിരുന്നു. ‘നല്ല പ്രൊജക്ട് വരികയാണെങ്കിൽ ,എല്ലാവരും പറയുകയാണെങ്കിൽ തീർച്ചയായും അത് പ്രതീക്ഷിക്കാം...’ എന്നായിരുന്നു ദിലീപ് നൽകിയ മറുപടി. നിലവിൽ തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി സജീവമാണ് കാവ്യ. മാത്രമല്ല പൊതുവേദികളിലും കാവ്യ സജീവമായി എത്താറുണ്ട്. അടുത്തിടെ ദിലീപിന് പങ്കെടുക്കാൻ സാധിക്കാതിരുന്ന പരിപാടിയിൽ ദിലീപിന് പകരം കാവ്യയാണ് പങ്കെടുത്തത്.