Wednesday, March 11, 2026 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 03.01 PM

‘അവന്റെ സിനിമ ഒരു മുള്ള് പോലും കളയാതെ ഞാൻ കഴിച്ചു...’ ‘സര്‍വ്വം മായ’ മമ്മൂക്കയുടെ സ്റ്റൈലില്‍ കേട്ടതിനെപ്പറ്റി അഖില്‍ സത്യന്‍; 100 കോടി ക്ലബ് കടന്ന് ‘മായ’ മാജിക്

അഖില്‍ സത്യന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ സര്‍വ്വം മായ നൂറു കോടി ക്ലബ്ബും കടന്ന് ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ഈ സിനിമയ്ക്ക് മമ്മൂട്ടിയില്‍ നിന്ന് കിട്ടിയ സ്വപ്നതുല്യമായ ഫീഡ്ബാക്കിനെക്കുറിച്ച് പറയുകയാണ് അഖില്‍ സത്യന്‍.
mammootty, Akhil Sathyan, sarvam maya movie
Akhil Sathyan share feedback from mammootty (Image Source: Instagram)

ജീവിതഗന്ധിയായ പ്രമേയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് ഗ്രാമാന്തരീക്ഷത്തില്‍ സാധാരണക്കാരുടെ കഥകള്‍ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് എത്തിയ അഖില്‍ സത്യന്‍, തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളസിനിമയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. രണ്ടാമത്തെ സിനിമയായ ‘സര്‍വ്വം മായ’ കൂടി എത്തിയതോടെ ആ മാജിക് മലയാളികള്‍ നെഞ്ചിലേറ്റി.
വലിയൊരു ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയെ വീണ്ടും ഈ സിനിമയിലൂടെ തിരിച്ചുകിട്ടിയെന്നാണ് സര്‍വ്വം മായയ്ക്ക് ആരാധകര്‍ നല്‍കുന്ന കമന്റ്. കേരളക്കര മുഴുവന്‍ കൈയടിക്കുന്ന ഈ സിനിമയ്ക്ക് പ്രേക്ഷകരുടെ പള്‍സറിയാന്‍ സാധിച്ചുവെന്നതു തന്നെയാണ് ഈ സിനിമയെ വിജയിപ്പിച്ചത്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ഇന്നും ഹൗസ്ഫുള്ളായി തിയേറ്ററുകളില്‍ നിറഞ്ഞു നില്‍ക്കുന്നതും സിനിമയിലെ ഓരോ കഥാപാത്രവും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചതു കൊണ്ടാണ്.
ഇപ്പോഴിതാ സിനിമ കണ്ടു കഴിഞ്ഞുള്ള മമ്മൂട്ടിയുടെ ​‍ഫീഡ്ബാക്കിനെക്കുറിച്ച് അഖില്‍ സത്യന്‍ പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സ്വപ്ന തുല്യമായ ഫീഡ് ബാക്കുകളാണ് സിനിമയ്ക്ക് ലഭിച്ചതെന്നും അച്ഛനെയാണ് മമ്മൂക്ക വിളിച്ചതെന്നും എഴുത്തിനെയും മേക്കിങ്ങിനെയും പറ്റി സംസാരിച്ചുവെന്നുമാണ് അഖില്‍ പറയുന്നത് സിനിമ ഒരു മുള്ള് പോലും കളയാതെ താൻ കഴിച്ചുവെന്ന് മമ്മൂക്ക പറഞ്ഞത് കേട്ടപ്പോഴുള്ള സന്തോഷവും അഖിലിന്റെ വാക്കുകളില്‍ നിറയുന്നുണ്ട്.
‘‘സ്വപ്ന തുല്യമായ ഫീഡ് ബാക്ക് ആയിരുന്നു കിട്ടിയത്. മമ്മൂക്ക അച്ഛനെയാണ് വിളിച്ചത്. എഴുത്തിനെയും മേക്കിങ്ങിനെയും പറ്റി പറഞ്ഞു. അച്ഛനോട് മമ്മൂക്ക പറഞ്ഞത്. ‘അവന്റെ സിനിമ ഒരു മുള്ള് പോലും കളയാതെ ഞാന്‍ കഴിച്ചു’ എന്നാണ് മമ്മൂക്ക അച്ഛനോട് പറഞ്ഞത്. ഭയങ്കര പൊയറ്റിക്കായി പറഞ്ഞതാണ്. മമ്മൂക്ക ആ രീതിയില്‍ രസകരമായി സംസാരിക്കും. അദ്ദേഹത്തിന്റെ സ്പീച്ച്‌ പോലും ഭയങ്കര രസമാണ്. ഒരു ലിറ്ററേച്ചറാണത്. ഒരു മുള്ള പോലും കളയാതെ ഞാൻ കഴിച്ചു എന്നത് എനിക്ക് ഭയങ്കര ഭംഗിയായി തോന്നി. അഖില്‍ സത്യൻ പറഞ്ഞു. ക്യൂ സ്റ്റുഡിയോയുമായി സംസാരിച്ചപ്പോഴാണ് അഖില്‍ സത്യന്‍ ഇക്കാര്യം പങ്കുവച്ചത്.

ഒരിടവേളയ്ക്ക് ശേഷം നിവിൻ പോളി വൻ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് അഖില്‍ സത്യന്റെ സർവ്വം മായ. ബോക്സ് ഓഫീസിലും തരംഗമായി മാറിയ ചിത്രം പ്രഖ്യാപിച്ച അന്നുമുതല്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ആദ്യ ഷോ മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടി. ഒരു ഹൊറർ- കോമഡി ജോണറില്‍ റിലീസ് ചെയ്ത ചിത്രം ഇതിനകം 100 കോടി ക്ലബ്ബിലും ഇടംപിടിച്ച്‌ മുന്നോട്ട് പോകുകയാണ്.
ക്രിസ്മസ് റിലീസായി ഡിസംബർ 25നാണ് ചിത്രം തീയറ്ററുകളില്‍ എത്തിയത്. നിവിൻ - അജു വർഗീസ് കൂട്ടുകെട്ടിന്റെ ഹ്യൂമർ രംഗങ്ങള്‍ കൊണ്ട് ആദ്യ പകുതി തിയേറ്ററുകളില്‍ പൊട്ടിച്ചിരികള്‍ വാരിവിതറി, എന്നാല്‍ രണ്ടാം പകുതി ഇമോഷണല്‍ ഇലമെന്റുകള്‍ കൊണ്ടാണ് പ്രേക്ഷകഹൃദയം തൊട്ടത്. അജു വർഗീസും നിവിൻ പോളിയും ഒന്നിച്ചെത്തുന്ന പത്താമത്തെ സിനിമ കൂടിയാണ് സർവ്വം മായ. ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരന്നിരുന്നു.

Ads by Google
Friday 09 Jan 2026 03.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW