-->
രാജ്‌കോട്ട്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് ആഴ്‌ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമിനെ ആശങ്കയിലാഴ്‌ത്തി യുവതാരം തിലക് വര്‍മ്മയുടെ പരുക്ക്.
വയറു വേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയുടെ പിന്നാലെ അടിയന്തര ശസ്‌ത്രക്രിയ നടത്തുകയായിരുന്നു. ശസ്‌ത്രക്രിയ വിജയകരമായിരുന്നെന്നു ഗോകുല്‍ ഹോസ്‌്പിറ്റല്‍ അധികൃതര്‍ വ്യക്‌തമാക്കി. വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനു വേണ്ടി കളിക്കാനാണു തിലക് രാജ്‌കോട്ടിലെത്തിയത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്നു തിലക് വര്‍മയെ ഒഴിവാക്കിയതായി ബി.സി.സി.ഐ. വ്യക്‌തമാക്കി. 21-നാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുക. ഫെബ്രുവരി ഏഴിന് യു.എസിനെതിരേ നടക്കുന്ന ലോകകപ്പ് മത്സരത്തിനു മുമ്പ് താരം കായികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ബി.സി.സി.ഐ. മെഡിക്കല്‍ സംഘം. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം തിലക് വര്‍മ്മയ്‌ക്ക് ഏകദേശം നാല് ആഴ്‌ച വരെ വിശ്രമം വേണ്ടിവരും.
തിലകിന് പകരക്കാരനായി ടീമിലേക്ക് വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ശ്രേയസ് അയ്യര്‍ക്കും ഋതുരാജ് ഗെയ്‌ക്വാദിനുമാണ്. കായിക ക്ഷമത വീണ്ടെടുത്ത അയ്യരും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന ഗെയ്‌ക്വാദും ഒരു പോലെ പരിഗണിക്കേണ്ട വരാണ്.