Friday, March 13, 2026 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.33 PM

അഞ്ചില്‍ ഓസീസ്‌

uploads/news/2026/01/819780/sp3.jpg

സിഡ്‌നി: ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയയ്‌ക്ക് അഞ്ച്‌ വിക്കറ്റ്‌ ജയം.
സ്‌കോര്‍: ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 384, രണ്ടാം ഇന്നിങ്‌സ് 342. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 567, രണ്ടാം ഇന്നിങ്‌സ് അഞ്ചിന്‌ 161.
അഞ്ച്‌ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ നാല്‌ മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഇംഗ്ലണ്ടിന്‌ ഒന്നില്‍ ജയമറിഞ്ഞു. അവസാന ദിവസം ഇംഗ്ലണ്ട്‌ ഉയര്‍ത്തിയ 160 റണ്‍ ലക്ഷ്യവുമായി ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ ബാറ്റേന്തിയ ഓസ്‌ട്രേലിയ 31.2 ഓവറില്‍ കടന്നു. ഓപ്പണര്‍മാരായ ട്രാവിസ്‌ ഹെഡും (35 പന്തില്‍ 29) ജേക്ക്‌ വെതറാള്‍ഡും (40 പന്തില്‍ 34) ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിങ്‌ വിക്കറ്റില്‍ 62 റണ്‍ പിറന്നു. ജോഷ്‌ ടങാണ്‌ ഇരുവരെയും പുറത്താക്കിയത്‌.
മൂന്നാമനായ മാര്‍നസ്‌ ലാബുഷാഗെ 40 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം 37 റണ്ണെടുത്തു റണ്ണൗട്ടായി. നായകന്‍ സ്‌റ്റീവ്‌ സ്‌മിത്ത്‌ (12 പന്തില്‍ 12), അവസാന ടെസ്‌റ്റ് കളിക്കുന്ന ഉസ്‌മാന്‍ ഖ്വാജ (ആറ്‌) എന്നിവര്‍ നിരാശപ്പെടുത്തിയത്‌ ഓസീസിന്‌ ആശങ്കയായി. അലക്‌സ്‌ ക്യാരി 27 പന്തില്‍ 16 റണ്ണുമായും കാമറൂണ്‍ ഗ്രീന്‍ 27 പന്തില്‍ 22 റണ്ണുമായും ടീമിനെ ജയത്തിലെത്തിച്ചു. എട്ടു വിക്കറ്റിന്‌ 302 റണ്ണെന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിങ്‌ ആരംഭിച്ച ഇംഗ്ലണ്ടിന്‌ 40 റണ്‍ മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ജേക്കബ്‌ ബെത്തല്‍ 265 പന്തില്‍ 154 റണ്ണുമായി പുറത്തായി. ഒന്നാമിന്നിങ്‌സില്‍ 183 റണ്‍ ലീഡ്‌ വഴങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റര്‍മാര്‍ കൈവിട്ടു.
സ്‌കോര്‍ ബോര്‍ഡില്‍ നാല്‌ റണ്ണായപ്പോള്‍ സാക്‌ ക്രോളി (ഒന്ന്‌) വീണു. രണ്ടാം വിക്കറ്റില്‍ ബെന്‍ ഡെക്കറ്റും (42) ബേത്തലും ചേര്‍ന്ന്‌ 81 റണ്‍ കൂട്ടിച്ചേര്‍ത്തു. ഡക്കറ്റ്‌ വീണതിനുപിന്നാലെ ജോ റൂട്ടും (ആറ്‌) മടങ്ങി. ഹാരി ബ്രൂക്കിനെ (42) കൂട്ടുപിടിച്ച ബേത്തല്‍ പോരാടി. അതോടെ നാലാം വിക്കറ്റില്‍ 102 റണ്‍ പിറന്നു. ആറാം വിക്കറ്റില്‍ ജാമി സ്‌മിത്തിനൊപ്പം (26) 45 റണ്ണും എട്ടാം വിക്കറ്റില്‍ ബ്രെന്‍ഡന്‍ കാഴ്‌സിനൊപ്പം (16) 30 റണ്ണും കൂട്ടിച്ചേര്‍ത്താണ്‌ ബേത്തല്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സ്‌ കരകയറ്റിയതും ലീഡിലേക്ക്‌ നയിച്ചതും. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ്‌ 567 റണ്ണിന്‌ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ ബെതാലാണ്‌ കരകയറ്റിയത്‌. സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ കന്നി സെഞ്ചുറി കുറിച്ച താരം ഒരു റെക്കോഡിലും ഇടംപിടിച്ചു. ആഷസില്‍ കന്നി ഫസ്‌റ്റ്ക്ല ാസ്‌ സെഞ്ചുറിയടിക്കുന്നവരുടെ ലിസ്‌റ്റിലാണ്‌ താരം പേര്‌ എഴുതി ചേര്‍ത്തത്‌. ഏഴാമത്തെ താരമായാണ്‌ 22 വയസുകാരനായ ജേക്കബ്‌ ബെതാല്‍.

Ads by Google
Thursday 08 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW