Saturday, March 14, 2026 Last Updated 38 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

ഉസ്‌മാന്‍ ഖ്വാജ മടങ്ങി

സിഡ്‌നി: ആഷസ്‌ ക്രിക്കറ്റ്‌ ട്രോഫി ഏറ്റുവാങ്ങുമ്പോഴത്തെ പതിവ്‌ ഷാംപെയ്‌ന്‍ ആഘോഷം ഓസ്‌ട്രേലിയ ഒഴിവാക്കിയിരുന്നു.
അവസാന ടെസ്‌റ്റ് കളിക്കുന്ന ഉസ്‌മാന്‍ ഖ്വാജയോടുള്ള ആദര സൂചകമായാണ്‌ അവര്‍ ഷാംപെയ്‌ന്‍ ആഘോഷം വേണ്ടെന്നു വച്ചത്‌. 39 വയസുകാരനായ ഉസ്‌മാന്‍ പാകിസ്‌താനിലെ ഇസ്ലാമാബാദില്‍ ജനിച്ച്‌ ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ താരമാണ്‌. 88 ടെസ്‌റ്റുകളും 40 ഏകദിനങ്ങളും ഒന്‍പത്‌ ട്വന്റി20 കളും കളിച്ചു. ടെസ്‌റ്റില്‍ 42.95 ശരാശരിയില്‍ 16 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളുമടക്കം 6229 റണ്ണെടുത്തു. ഏകദിനത്തില്‍ 42.00 ശരാശരിയില്‍ 1554 റണ്ണെടുത്തു. രണ്ട്‌ സെഞ്ചുറികളും 12 അര്‍ധ സെഞ്ചുറികളും സ്വന്തമാണ്‌.
ട്വന്റി20 യില്‍ ആകെ 241 റണ്ണെടുത്ത ഖ്വാജയ്‌ക്ക് ഒരു അര്‍ധ സെഞ്ചുറിയുണ്ട്‌. 2011 ജനുവരി മൂന്നിന്‌ ഇംഗ്ലണ്ടിനെതിരേ ഇതേ വേദിയിലായിരുന്നു ടെസ്‌റ്റ് അരങ്ങേറ്റം. അതേ വേദിയില്‍ അതേ എതിരാളികള്‍ക്കെതിരേ അവസാന മത്സരവും കളിച്ചു.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW