Friday, March 13, 2026 Last Updated 3 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.32 PM

സിറ്റിക്കും യുണൈറ്റഡിനും സമനില

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ മാഞ്ചസ്‌റ്റര്‍ സിറ്റി, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ടീമുകള്‍ക്കു സമനില.
സിറ്റിയെ ബ്രൈറ്റണ്‍ വാണ്ടറേഴ്‌സ് 1-1 നും യുണൈറ്റഡിനെ ബേണ്‍ലി 2-2 നും സമനിലയില്‍ കുരുക്കി. ക്രിസ്‌റ്റല്‍ പാലസും ആസ്‌റ്റണ്‍ വില്ലയും തമ്മില്‍ നടന്ന മത്സരവും ഗോള്‍രഹിതമായി അവസാനിച്ചു. ഫുള്‍ഹാം ചെല്‍സിയെ 2-1 നു തോല്‍പ്പിച്ചപ്പോള്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറും തോറ്റു. ബോണ്‍മൗത്ത്‌ 3-2 നാണു ടോട്ടനത്തെ തോല്‍പ്പിച്ചത്‌്. ബേണ്‍ലിയെ അവരുടെ തട്ടകമായ ടര്‍ഫ്‌ മൂറിലാണു യുണൈറ്റഡ്‌ നേരിട്ടത്‌. ബെഞ്ചമിന്‍ സെകോയാണ്‌ യുണൈറ്റഡിന്റെ രണ്ട്‌ ഗോളുകളുമടിച്ചത്‌. യുണൈറ്റഡിന്റെ അയ്‌ദീന്‍ ഹെവന്റെ സെല്‍ഫ്‌ ഗോള്‍ തിരിച്ചടിയായി. ജായ്‌ഡന്‍ ആന്റണിയാണ്‌ ഒരു ഗോളടിച്ചത്‌. താല്‍കാലിക കോച്ച്‌ ഡാരന്‍ ഫ്‌ളെചറാണ്‌ യുണൈറ്റഡിനെ പരിശീലിപ്പിച്ചത്‌്. സ്വന്തം തട്ടകമായ എതിഹാദ്‌ സ്‌റ്റേഡിയത്തിലാണു മാഞ്ചസ്‌റ്റര്‍ സിറ്റി സമനില വഴങ്ങിയത്‌്. സിറ്റിക്കായി ഏര്‍ലിങ്‌ ഹാളണ്ടും ബ്രൈറ്റണിനായി മിറ്റോമയും ഗോളടിച്ചു.

Ads by Google
Thursday 08 Jan 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW