-->
കുലാലംപുര്‍: ഇന്ത്യയുടെ വനിതാ താരം ഒളിമ്പ്യന്‍ പി.വി. സിന്ധു മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്‌മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വനിതാ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്റെ തോമോക മിയാസാകിയെയാണു സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-8, 21-13. മത്സരം 33 മിനിറ്റ് നീണ്ടു.
സിന്ധു പരുക്കു മൂലം ഏറെനാള്‍ കളിക്കളത്തിനു പുറത്തിരുന്നു. എട്ടാം സീഡായ തോമോക മിയാസാകിക്ക് സിന്ധുവിനെതിരേ കാര്യമായ പോരാട്ടത്തിനായില്ല. പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെനും ആയുഷ് ഷെട്ടിയും പ്രീ ക്വാര്‍ട്ടറില്‍ തോറ്റു മടങ്ങി. പുരുഷ ഡബിള്‍സില്‍ സാത്വിക്‌സായ്രാജ് റങ്കിറെഡ്‌ഡി - ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. മലേഷ്യയുടെ ജുനൈദി ആരിഫ് - റോയ് കിങ് യാപ് സഖ്യത്തെയാണ് അവര്‍ തോല്‍പ്പിച്ചത്‌്. സ്‌കോര്‍: 21-18, 21-12.