Thursday, March 12, 2026 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.31 PM

പ്രചാരണത്തിനിടെ ശിവസേനാ സ്‌ഥാനാര്‍ഥിക്ക്‌ കുത്തേറ്റു

മുംബൈ: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ സ്‌ഥാനാര്‍ഥിക്ക്‌ കുത്തേറ്റു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബാന്ദ്രയില്‍ പ്രചാരണം നടത്തുന്നതിനിടെ, വാര്‍ഡ്‌ നമ്പര്‍ 92-ല്‍ നിന്നുള്ള ശിവസേന (ഷിന്‍ഡെ വിഭാഗം)യുടെ സ്‌ഥാനാര്‍ഥി ഹാജി സലിം ഖുറേഷിക്കാണ്‌ അജ്‌ഞാത സംഘത്തിന്റെ കുത്തേറ്റത്‌.
ഈമാസം 15-നാണ്‌ വോട്ടെടുപ്പ്‌. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, വീടുകയറിയുള്ള പ്രചാരണത്തിനിടെ ബാന്ദ്ര ഈസ്‌റ്റിലെ ജ്‌ഞാനേശ്വര്‍ നഗര്‍ പ്രദേശത്താണ്‌ ഖുറേഷിക്കു നേരേ ആക്രമണമുണ്ടായത്‌. കത്തികൊണ്ട്‌ അദ്ദേഹത്തിന്റെ വയറ്റില്‍ കുത്തിയ ശേഷം സംഭവസ്‌ഥലത്തുനിന്ന്‌ ഓടി രക്ഷപ്പെടുകയായിരുന്നു.
ഖുറേഷിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ വാര്‍ത്ത ബാന്ദ്രയിലും പരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു. സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച്‌ ഏക്‌നാഥ്‌ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ അനുയായികള്‍ വന്‍തോതില്‍ തടിച്ചുകൂടി. ഗുരുതരമായ സുരക്ഷാ വീഴ്‌ചയാണ്‌ സംഭവത്തില്‍ ഉണ്ടായതെന്ന്‌ അവര്‍ ആരോപിച്ചു. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും പ്രതികാര നടപടികള്‍ തടയുന്നതിനുമായി വാര്‍ഡിലുടനീളം പോലീസ്‌ സേനയെ വിന്യസിച്ചു.

Ads by Google
Thursday 08 Jan 2026 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW