Wednesday, March 11, 2026 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 01.19 PM

ടെസ്റ്റ് ഡ്രൈവിന് പിന്നാലെ ടാറ്റ സിയറ സ്വന്തമാക്കി കെ ബി ഗണേഷ് കുമാര്‍

on

ടാറ്റ സിയറ സ്വന്തമാക്കുന്ന ആദ്യ മന്ത്രി എന്ന നേട്ടം സ്വന്തമാക്കി കേരളത്തിന്റെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗണേഷ് കുമാര്‍ പുതിയ ടാറ്റ സിയറ ടെസ്റ്റ് ഡ്രൈവ് നടത്തി നോക്കിയിരുന്നു. ടാറ്റ ഡീലര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍, മന്ത്രി വാഹനം വിശദമായി പരിശോധിച്ച ശേഷം ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നതും സിയറ ഓടിക്കുന്നതും കാണാം. ടെസ്റ്റ് ഡ്രൈവിന് പിന്നാലെ മന്ത്രി വാഹനം ബുക്ക് ചെയ്തതായും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

1990കളില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ടാറ്റ സിയറ, മൂന്ന് ഡോറുകളും വലിയ ഗ്ലാസ് ഏരിയയും കൊണ്ട് വ്യത്യസ്തത സൃഷ്ടിച്ച മോഡലായിരുന്നു. പിന്നീട് വിപണിയില്‍ നിന്ന് പിന്മാറിയെങ്കിലും, വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയിരിയ്ക്കുകയാണ്. പുതിയ സിയറ ഇന്നത്തെ ഡിസൈന്‍, സുരക്ഷാ, എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരിച്ചെത്തിയിരിക്കുന്നത്. പിന്നിലെ സീറ്റുകള്‍, യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നു. കൂടാതെ, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളും, ആംറെസ്റ്റും നല്‍കിയിട്ടുണ്ട്. സ്വകാര്യതയ്ക്കായി, മാനുവല്‍ സണ്‍ ബ്ലൈന്‍ഡുകളും, B-പില്ലറില്‍ സ്പീക്കറുകളും നല്‍കിയിരിക്കുന്നു. വലിയ ഡോര്‍ പോക്കറ്റുകള്‍ ആവശ്യത്തിന് സ്റ്റോറേജ് സ്‌പേസ് നല്‍കുന്നുണ്ട്. ഓരോ വാതിലിലും, ലൈറ്റുകളും, മുന്നറിയിപ്പ് ലൈറ്റുകളും വാഹനത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു.

എല്ലാ ഇന്റീരിയര്‍ ലൈറ്റിംഗിലും LED സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നു. പിന്നിലെ യാത്രക്കാര്‍ക്ക് ചാര്‍ജിംഗ് സോക്കറ്റുകളും, എസി വെന്റുകളും ലഭ്യമാണ്. വ്യക്തിഗത ഇന്‍ഫോടൈന്‍മെന്റ് സ്‌ക്രീനുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും നിങ്ങള്‍ക്ക് ടാറ്റ സിയറയില്‍ ലഭിക്കുന്നുണ്ട്. ടോപ് വേരിയന്റുകളില്‍, ട്രിപ്പിള്‍-സ്‌ക്രീന്‍ ലേഔട്ട് ഉള്‍പ്പെടുന്നു. സ്മാര്‍ട്ട് പ്ലസ്, പ്യുവര്‍, പ്യുവര്‍ പ്ലസ്, അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ 7 വേരിയന്റുകളില്‍ അണിനിരത്തിയിരിക്കുന്ന സിയറയ്ക്ക് 11.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരിക.

ടാറ്റ സിയറയുടെ അക്കംപ്ലിഷ്ഡ് 1.5 ലിറ്റര്‍ NA പെട്രോള്‍ മാനുവല്‍ വേരിയന്റിന് 17.99 രൂപയില്‍ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം അക്കംപ്ലിഷ്ഡ് ടര്‍ബോ ഓട്ടോമാറ്റിക്കിന് 19.99 ലക്ഷവും അക്കംപ്ലിഷ്ഡ് പ്ലസ് ഓട്ടോമാറ്റിക്കിന് 20.99 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില. ടാറ്റ സിയറ അക്കംപ്ലിഷ്ഡ് 1.5 ഡീസല്‍ മാനുവലിന് 18.99 ലക്ഷവും അക്കംപ്ലിഷ്ഡ് 1.5 ഡീസല്‍ ഓട്ടോമാറ്റിക്കിന് 20.29 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. അക്കംപ്ലിഷ്ഡ് പ്ലസ് 1.5 ഡീസല്‍ മാനുവലിന് 19.99 ലക്ഷവും അക്കംപ്ലിഷ്ഡ് പ്ലസ് 1.5 ഡീസല്‍ ഓട്ടോമാറ്റിക്കിന് 21.29 ലക്ഷവും വില നല്‍കേണ്ടി വരും.

Ads by Google
Ads by Google
TRENDING NOW