Wednesday, March 11, 2026 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 01.15 PM

390 അഡ്വഞ്ചര്‍ ബൈക്കിന് ന്യൂഇയര്‍ ഓഫറുമായി കെടിഎം ; 10 വര്‍ഷം വരെ വാറണ്ടി, 10,000 രൂപയുടെ ഫ്രീ ആക്സസറികള്‍

worth

കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ (KTM 390 Adventure) ബൈക്കിന് ന്യൂഇയര്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. 390 അഡ്വഞ്ചര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വില വരുന്ന ആക്സസറികള്‍ സൗജന്യമായി നല്‍കുമെന്നാണ് ഓസ്ട്രിയന്‍ ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്. പരിമിതമായ കാലയളവിലേക്കാണ് കെടിഎം 390 അഡ്വഞ്ചര്‍ അല്ലെങ്കില്‍ 390 അഡ്വഞ്ചര്‍ X തിരഞ്ഞെടുക്കുന്നവര്‍ക്ക് ഫ്രീ ആക്സസറികള്‍ ലഭ്യമാവുക. ഈ ഫ്രീ ആക്സസറികളില്‍ ഹെഡ്ലാമ്പ് പ്രൊട്ടക്ടര്‍, മഡ്ഫ്‌ലാപ്പ് എക്സ്റ്റന്‍ഷന്‍, ലോവര്‍ ഫെന്‍ഡര്‍, സെന്റര്‍ സ്റ്റാന്‍ഡ്, ടൂറിംഗ് സീറ്റ്, കെടിഎം ബൈക്ക് കവര്‍ എന്നിവയാണ് കെടിഎം വാഗ്ദാനം ചെയ്യുന്നത്. ആക്സസറി പാക്കേജിന് പുറമേ, കെടിഎം 2,650 രൂപ വിലമതിക്കുന്ന 10 വര്‍ഷം വരെയുള്ള എക്സ്റ്റന്‍ഡഡ് വാറണ്ടി കവറേജും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ അംഗീകൃത കെടിഎം ഡീലര്‍ഷിപ്പുകളില്‍ പരിമിതമായ കാലയളവിലേക്ക് മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. കെടിഎം 390 അഡ്വഞ്ചറില്‍ 398.63 സിസി, 4-സ്‌ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍, DOHC എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററും സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുമുള്ള 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8500 ആര്‍പിഎമ്മില്‍ പരമാവധി 46 bhp പവറും 6500 ആര്‍പിഎമ്മില്‍ 39 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ സസ്‌പെന്‍ഷനായി 200 mm ട്രാവലുള്ള പൂര്‍ണമായും ക്രമീകരിക്കാവുന്ന WP APEX 43 mm ഓപ്പണ്‍-കാട്രിഡ്ജ് അപ്സൈഡ്-ഡൌണ്‍ ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ 205 mm ട്രാവലുള്ള WP APEX പിസ്റ്റണ്‍ മോണോഷോക്കുമാണ് കെടിഎം 390 അഡ്വഞ്ചറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ കാസ്റ്റ് അലോയ് വീലുകള്‍ അപ്പോളോ ട്രാംപ്ലിആര്‍ ഡ്യുവല്‍-പര്‍പ്പസ് ടയറുകള്‍ എന്നിവയാണ് ബൈക്കില്‍ ഒരുക്കിയിരിക്കുന്നത്.

ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ സഹായത്തോടെ ഇരുവശത്തും സിംഗിള്‍ ഡിസ്‌ക്കുള്ള 390 സിസി അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കിലെ ബ്രേക്കിംഗ് സിസ്റ്റം അതേപടി തുടരുകയാണ്. ഓഫ് റോഡിംഗിലും ഓണ്‍-റോഡിലും കിടിലന്‍ പെര്‍ഫോമന്‍സ് നല്‍കാന്‍ വാഹനം പ്രാപ്തമാണ്. കോര്‍ണറിംഗ് എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, കോര്‍ണറിംഗ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളും ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം സ്ട്രീറ്റ്, റെയിന്‍, ഓഫ്-റോഡ് എന്നിങ്ങനെ ബ്രാന്‍ഡ് മൂന്ന് റൈഡിംഗ് മോഡുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആവശ്യങ്ങള്‍ക്കനുസരിച്ച് വിവിധ ത്രോട്ടില്‍ മാപ്പുകളാണ് ഈ മോഡുകളിലൂടെ സാധ്യമാക്കുക. ഇത് വിവിധ റോഡ് സാഹചര്യങ്ങളില്‍ റൈഡര്‍ക്ക് കൂടുതല്‍ കണ്‍ട്രോള്‍ നല്‍കാന്‍ സഹായകരമാവും.

Ads by Google
Ads by Google
TRENDING NOW