Saturday, March 14, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.59 PM

ഇംഗ്ലണ്ടിന്‌ 119 റണ്ണിന്റെ ലീഡ്‌.

സിഡ്‌നി: ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ ഇംഗ്ലണ്ടിന്‌ 119 റണ്ണിന്റെ ലീഡ്‌.
സ്‌കോര്‍: ഇംഗ്ലണ്ട്‌ ഒന്നാം ഇന്നിങ്‌സ് 384, രണ്ടാം ഇന്നിങ്‌സ് എട്ടിന്‌ 302. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 567.
232 പന്തില്‍ 142 റണ്ണെടുത്ത ജേക്കബ്‌ ബെതാലും റണ്ണെടുക്കാത്ത മാത്യു പോട്‌സുമാണ്‌ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. ഒരു ദിവസം ശേഷിക്കേ പരമാവധി ലീഡ്‌ നേടി ഓസീസിനെ സമ്മര്‍ദത്തിലാക്കുകയാണ്‌ അവരുടെ ലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ടിനെ ബെതാലാണ്‌ കരകയറ്റിയത്‌. സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ കന്നി സെഞ്ചുറി കുറിച്ച താരം ഒരു റെക്കോഡിലും ഇടംപിടിച്ചു. ആഷസില്‍ കന്നി ഫസ്‌റ്റ്ക്ല ാസ്‌ സെഞ്ചുറിയടിക്കുന്നവരുടെ ലിസ്‌റ്റിലാണ്‌ താരം പേര്‌ എഴുതി ചേര്‍ത്തത്‌. ഏഴാമത്തെ താരമായാണ്‌ 22 വയസുകാരനായ ജേക്കബ്‌ ബെതാല്‍. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട്‌ താരമാണ്‌. വിക്കറ്റ്‌ കീപ്പര്‍ ബാറ്ററായിരുന്ന ജാക്ക്‌ റസലാണ്‌ കന്നി ഫസ്‌റ്റ്ക്ല ാസ്‌ സെഞ്ചുറി ആഷസില്‍ കുറിക്കുന്ന ആദ്യ ഇംഗ്ലണ്ട്‌ താരം. 1989 ലായിരുന്നു റസല്‍ തന്റെ കന്നി സെഞ്ചുറിയടിച്ചത്‌. ബെതലിനു പുറമേ ഹാരി ബ്രൂക്കും (48 പന്തില്‍ 42) ഓപ്പണര്‍ ബെന്‍ ഡക്കറ്റും (55 പന്തില്‍ 42) ഭേദപ്പെട്ട പ്രകടനം നടത്തി.
വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ജാമി സ്‌മിത്തും (41 പന്തില്‍ 26) മികച്ച പോരാട്ടം പുറത്തെടുത്തു. സാക്‌ ക്രൗളി (ഒന്ന്‌), ജോ റൂട്ട്‌ (ആറ്‌), വില്‍ ജാക്‌സ് (0), നായകന്‍ ബെന്‍ സ്‌റ്റോക്‌സ് (ഒന്ന്‌) എന്നിവര്‍ നിരാശപ്പെടുത്തി. ഓസീസിനായി ബ്യൂ വെബ്‌സ്റ്റര്‍ മൂന്ന്‌ വിക്കറ്റെടുത്തു. സ്‌കോട്ട്‌ ബോലന്‍ഡ്‌ രണ്ട്‌ വിക്കറ്റും മൈക്കല്‍ നെസര്‍, മിച്ചല്‍ സ്‌റ്റാര്‍ക്ക്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതവും നേടി. ഓസീസിനായി ട്രാവിസ്‌ ഹെഡ്‌ (166 പന്തില്‍ ഒരു സിക്‌സറും 24 ഫോറുമടക്കം 163), നായകന്‍ സ്‌റ്റീവ്‌ സ്‌മിത്ത്‌ (220 പന്തില്‍ ഒരു സിക്‌സറും 16 ഫോറുമടക്കം 138) എന്നിവര്‍ സെഞ്ചുറിയടിച്ചു.

Ads by Google
Wednesday 07 Jan 2026 11.59 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW