Friday, March 13, 2026 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.59 PM

വനിതകള്‍ ഗ്രൂപ്പ്‌ ജേതാക്കള്‍

ചെന്നൈ: ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 75-ാമത്‌ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ഗ്രൂപ്പ്‌ ജേതാക്കളായി. വനിതകളുടെ ബി ഗ്രൂപ്പ്‌ മത്സരത്തില്‍ കേരളം 82-65 നു തമിഴ്‌നാടിനെ തോല്‍പ്പിച്ചു. കേരളത്തിനായി കവിതാ ജോസ്‌ 23 പോയിന്റും അനീഷ ക്ലീറ്റസ്‌ 21 പോയിന്റും ശ്രീകല റാണിയും വി. ജയലക്ഷ്‌മിയും 13 പോയിന്റ്‌ വീതം നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗുജറാത്ത്‌ 70-41 നു ബംഗാളിനെ തോല്‍പ്പിച്ചു. എ ഗ്രൂപ്പില്‍ ഇന്ത്യന്‍ റെയില്‍വേസ്‌ 84-40 നു ഛത്തീസ്‌ഗഡിനെ തോല്‍പ്പിച്ചു. പുരുഷ വിഭാഗം എ ഗ്രൂപ്പില്‍ രാജസ്‌ഥാന്‍ 88-80 നു സര്‍വീസസിനെയും ബി ഗ്രൂപ്പില്‍ ഉത്തര്‍പ്രദേശ്‌ 89-56 നു ഛത്തീസ്‌ഗഡിനെയും റെയില്‍വേസ്‌ 95-58 നു പഞ്ചാബിനെയും തോല്‍പ്പിച്ചു.

Ads by Google
Wednesday 07 Jan 2026 11.59 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW