-->
ധാക്ക: ബംഗ്ലാദേശ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്‌് നിലപാടെടുത്തിരുന്നു.
കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത് ഒഴിവാക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോടു വ്യക്‌തമാക്കിയിരുന്നു. ഫെബ്രുവരി ഏഴ് മുതലാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായി വേദിയാകുന്ന ട്വന്റി20 ലോകകപ്പ്‌്.
തങ്ങളുടെ ലോകകപ്പിലെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഐ.സി.സി. വ്യക്‌തമാക്കിയതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്‌തമാക്കി. പകരം വേദിയൊരുക്കുന്നത് ഐ.സി.സിയുടെ പരിഗണനയിലാണ്. ഫെബ്രുവരി ഏഴിന് നടക്കുന്ന അവരുടെ ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസാണ് എതിരാളി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണു വേദി.