-->
ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. 'എന്റെ സുഹൃത്തായ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി സംസാരിച്ചു. അദ്ദേഹത്തിനും ഇസ്രായേല്‍ ജനതയ്‌ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നു. വരും വര്‍ഷത്തില്‍ ഇന്ത്യ- ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്‌തിപ്പെടുത്താനുള്ള വഴികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്‌തു'- മോദി എക്‌സില്‍ കുറിച്ചു.