-->
‘പൈക്കറുമ്പിയെ മേയ്ക്കും’ പാടി ആരാധകരുടെ മനം കവര്‍ന്ന് അഞ്ജു ജോസഫും ഭര്‍ത്താവ് ആദിത്യ പരമേശ്വരനും. ഹാര്‍മോണിയത്തിന്റെ അകമ്പടിയോടെയാണ് ഇരുവരും ചേര്‍ന്ന് മനോഹരമായി ഗാനം ആലപിക്കുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. ഇരുവരുടെയും മധുരമായ ശബ്ദത്തെയും ആലാപന മികവിനെയും ആരാധകര്‍ പ്രശംസിക്കുന്നു. ചേരേണ്ടവര്‍ ചേര്‍ന്നപ്പോള്‍ കേള്‍ക്കാന്‍ എന്തൊരു സുഖം എന്നാണ് ഒരു ആരാധിക കുറിച്ചിരിക്കുന്നത്. രണ്ട് പേരും തകര്‍ത്തു, മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
2003 ല്‍ പുറത്തിറങ്ങിയ ഗ്രാമഫോണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് ‘പൈക്കറുമ്പിയെ മേയ്ക്കും’. വിദ്യാസാഗറിന്റെ സംഗീതത്തിന് ഗിരീഷ് പുത്തഞ്ചേരിയാണ് വരികളെഴുതിയത്. സുജാത മോഹനും പി. ബല്‍റാമും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.