Friday, March 13, 2026 Last Updated 7 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.28 PM

നൈജീരിയ, ഈജിപ്‌ത് ക്വാര്‍ട്ടറില്‍

റാബാത്‌: ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ ഫുട്‌ബോളില്‍ നൈജീരിയയും ഈജിപ്‌തും ക്വാര്‍ട്ടറില്‍. നൈജീരിയ എതിരില്ലാത്ത നാലു ഗോളിന്‌ മൊസാംബിക്കിനെ തോല്‍പ്പിച്ചപ്പോള്‍ ബെനിനെ അധിക സമയത്തു കീഴടക്കിയാണ്‌ ഈജിപ്‌ത് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്‌.
വിക്‌ടര്‍ ഒസിംഹന്റെ ഇരട്ടഗോളുകള്‍ മൊസാംബിക്കിനെ വീഴ്‌ത്താന്‍ നൈജീരിയയെ സഹായിച്ചു. 25, 47 മിനിറ്റുകളിലായിരുന്നു ഒസിംഹന്റെ ഗോളുകള്‍. അഡെമോള ലുക്ക്‌മാന്‍ (20), അകോര്‍ ആഡംസ്‌(75) എന്നിവരും സ്‌കോര്‍ ചെയ്‌തു.
അധികസമയത്തേക്കു നീണ്ട ആവേശകരമായ പോരാട്ടത്തിലാണ്‌ ബെനിനെ തോല്‍പ്പിച്ച്‌ ഈജിപ്‌തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. 69-ാം മിനിറ്റില്‍ മര്‍വാന്‍ അറ്റിയ ഈജിപ്‌തിനെ ആദ്യം മുന്നില്‍ക്കടത്തി. 83-ാം മിനിറ്റില്‍ യോഡല്‍ ദോസുവിലൂടെ ബെനില്‍ ഒപ്പമെത്തി. 97-ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിമും 124-ാം മിനിറ്റില്‍ സൂപ്പര്‍താരം മുഹമ്മദ്‌ സലയും നേടിയ ഗോളുകളില്‍ ഈജിപ്‌ത് അടുത്ത റൗണ്ടിലേക്കു മുന്നേറി.

Ads by Google
Tuesday 06 Jan 2026 11.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW