-->
നടന്‍ പുന്നപ്ര അപ്പച്ചനെ അനുസ്മരിച്ച് സംവിധായകന്‍ വിനയന്‍. സത്യന്റെയും നസീറിന്റെയും കാലം മുതല്‍ ഇന്നത്തെ ന്യൂജന്‍ സിനിമകളില്‍ വരെ അഭിനയിച്ച അതുല്യ കലാകാരനാണ് പുന്നപ്ര അപ്പച്ചനെന്ന് വിനയന്‍ പറയുന്നു.
‘നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു..ആദരാഞ്ജലികള്‍...സത്യന്‍ മാസ്റ്ററുടെയും നസീര്‍ സാറിന്റെയും കാലം മുതല്‍ ഇന്നത്തെ ന്യൂജന്‍ സിനിമകളില്‍ വരെ അഭിനയിച്ചിട്ടുള്ള അപ്പച്ചന്‍ ചേട്ടനെ ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പു തന്നെ ഉദയാ സ്റ്റുഡിയോയില്‍ വച്ചു പരിചയപ്പെട്ടിട്ടുണ്ട്.. പിന്നീട് എന്റെ മൂന്നാലു സിനിമകളില്‍ അദ്ദേഹം വേഷം ചെയ്തു.. മരണം വരെ അഭിനയത്തോടുള്ള ആവേശവുമായി ജീവിച്ച് കടന്നു പോയ കലാകാരന് പ്രണാമം..’വിനയന്‍ കുറിച്ചു.
ജെ അല്‍ഫോണ്‍സ് എന്നാണ് പുന്നപ്ര അപ്പച്ചന്റെ യഥാര്‍ത്ഥ പേര്. 77 വയസായിരുന്നു. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിവെയാണ് മരണം. നടന്‍ എന്നതിന് പുറമെ എല്‍ഐസി ചീഫ് ഏജന്റുമായിരുന്നു.
1965 ല്‍ സത്യന്‍ നായകനായ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം മുതലുള്ള സിനിമകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടേയും കൂടെ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളുകളിലഒമാണ് അദ്ദേഹം കൂടുതല്‍ അഭിനയിച്ചിട്ടുളളത്.
ഞാന്‍ ഗന്ധര്‍വന്‍, മതിലുകള്‍, സംഘം, അധികാരം, ദി കിങ്, ജലോത്സവം, കടുവ, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടു. ദി കിങ്ങിലെ മുഖ്യമന്ത്രിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടതാണ്. ഹിന്ദിയിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനാണ് ഒടുവില്‍ അഭിനയിച്ച സിനിമ.