Wednesday, March 11, 2026 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.39 AM

‘നീതി ദേവത കണ്ണു മറച്ചു നിന്നത് എന്തിനായിരിക്കും? ’; കോടതി വിധിയില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍

vinayan-

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷാ വിധിയില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. നീതി ദേവത കണ്ണു മറച്ചു നിന്നത് എന്തിനായിരിക്കും എന്നാണ് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ‘നീതി നിഷേധിക്കുന്ന ചില വിധികള്‍ വരുമ്പോള്‍ അതു കാണണ്ട എന്നു കൂടി കരുതി ആയിരിക്കുമോ.. ?’ എന്നും വിനയന്‍ കുറിച്ചിട്ടുണ്ട്. പള്‍സര്‍ സുനി ഉള്‍പ്പെടെയുളള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്.

വിധിയില്‍ പ്രതിഷേധം അറിയിച്ച് നടി പാര്‍വതി തിരുവോത്തും കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയും എന്നാല്‍ പരമാവധി പരിഗണനയുമാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയരുമ്പോള്‍ വിധിയിലെ വശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍വതി പ്രതികരിച്ചിരിക്കുന്നത്.

അതേസമയം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജേഷ്, എച്ച് സലിം, പ്രദീപ് എന്നീ ആറു പ്രതികളും 50000 രൂപ വീതം പിഴയും അടയ്ക്കണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW