-->
അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് രേണു. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. യുകെ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് രേണു.വരുന്ന ഏപ്രില്‍ മാസമാണ് ഒരു പരിപാടിയുടെ ഭാഗമായി രേണു ലണ്ടന്‍ സന്ദര്‍ശിക്കാനെത്തുന്നത്.
'' സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത കാര്യമായിരുന്നു ലണ്ടന്‍ യാത്ര. ദൈവം എനിക്കായി ആ വഴി തുറന്നുതന്നു. ലണ്ടന്‍ ബ്രിഡ്ജില്‍ പോയി ഒരു ഫോട്ടോ എടുക്കാന്‍ ദൈവം എന്നെ അനുവദിക്കട്ടെ'', രേണു പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ നിരന്തരം വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും നേരിട്ട താരമാണ് രേണു സുധി. വിമര്‍ശനങ്ങളെ വളര്‍ച്ചയിലേക്കുളള ചവിട്ടുപടികളാക്കി മാറ്റിയ രേണു ഇന്ന് ജീവിതത്തില്‍ പുത്തന്‍ നേട്ടങ്ങള്‍ സ്വന്തമാക്കികൊണ്ടിരിക്കുകയാണ്.