-->
തിരുവനന്തപുരം: ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഐഎം തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് വിജയം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടേം വ്യവസ്ഥ ഒഴിവാക്കി പ്രധാനപ്പെട്ട നേതാക്കള്‍ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ധര്‍മ്മടത്തു വീണ്ടും മത്സരിപ്പിക്കാനും പ്രമുഖരെ വീണ്ടും കളത്തിലിറക്കാനും വേണ്ടിയാണ് ഈ നീക്കം.
പരിചയ സമ്പതയുള്ള നേതാക്കളെ മത്സരരം?ഗത്തേക്കിറക്കാനും മൂന്നാം തവണയും ഭരണത്തില്‍ തുടരുകയെന്നതാണ് സിപിഐഎം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ കാരണം ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ മാറ്റി നിര്‍ത്തിയിരുന്നു. കെ കെ ഷൈലജ, ടി പി രാമകൃഷ്ണന്‍, വീണാ ജോര്‍ജ് തുടങ്ങിയവരേയും വീണ്ടും മത്സരിപ്പിക്കാന്‍ ആലോചനയുണ്ട്.
എംഎല്‍എമാര്‍ക്ക് രണ്ടു തവണ, മന്ത്രിമാര്‍ക്ക് ഒരു തവണ അവസരം എന്ന വ്യവസ്ഥ മാറ്റാനാണ് ചര്‍ച്ച. സ്ഥാനാര്‍ഥി മാനദണ്ഡങ്ങള്‍ നിര്‍ണ്ണയി ക്കുന്ന സെക്രട്ടറിയേറ്റില്‍ തീരുമാനമുണ്ടാകും. വിജയ സാധ്യത കണക്കില്‍ എടുത്തു ടേം വ്യവസ്ഥ മാറ്റാനാണ് തീരുമാനം. ഓരോ മണ്ഡലം സാഹചര്യം വിലയിരുത്തി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
തവണ വ്യവസ്ഥയില്‍ മാറ്റം വരുത്താതെ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ ആകില്ലെന്നു വിലയിരുത്തല്‍. വിവിധ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്നതിന് ശേഷം ബ്രാഞ്ച് സെക്രട്ടറി തലത്തിലേക്കുള്ള റിപ്പോര്‍ട്ടിങ്ങിലേക്ക് സിപിഐഎം കടക്കുകയാണ്. ഇതിന് ശേഷമാകും സംസ്ഥാന കമ്മിറ്റിയിലേക്ക് ടേം വ്യവസ്ഥ മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുക.