-->
തിരുനെല്‍വേലി: ബില്യാഡ്‌സ് മുന്‍ ലോക ചാമ്പ്യന്‍ മനോജ് കോതാരി അന്തരിച്ചു. 67 വയസുകാരനായ കോതാരി ഹൃദയാഘാതത്തെത്തുടര്‍ന്നു തിരുനെല്‍വേലിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്‍ സൗരവും രണ്ടുവട്ടം ബില്യാഡ്‌സ് ലോക ചാമ്പ്യനായിരുന്നു.
ഇന്ത്യയുടെ ബില്യാഡ്‌സ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു. സൗരവാണു പിതാവിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്. 2018 ലും കഴിഞ്ഞ വര്‍ഷവുമായിരുന്നു സൗരവ് ലോക ചാമ്പ്യനായത്. മനോജ് കോതാരി 1990 ലും 1997 ലുമാണു ലോക ചാമ്പ്യനായത്. 2005 ല്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ ചന്ദ് പുരസ്‌കാരം ലഭിച്ചു. മകള്‍ ശ്രേയാ കോതാരിയും ബില്യാഡ്‌സ് താരമായിരുന്നു. സംസ്‌കാരം തിരുനെല്‍വേലിയില്‍ ഇന്നലെ വൈകിട്ടോടെ നടത്തി. 1990 ലെ ഐ.ബി.എസ്.എഫ്. ലോക ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായതോടെയാണു മനോജ് കോതാരി അറിയപ്പെടാന്‍ തുട്‌ങിയത്. 1997 ല്‍ ലോക ഡബിള്‍സ് ബില്യാഡ്‌സ് ചാമ്പ്യന്‍ഷിപ്പും നേടി. 2011 മുതല്‍ ഇന്ത്യയുടെ ബില്യാഡ്‌സ് കോച്ചായി പ്രവര്‍ത്തിച്ചു.